കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തില്ലങ്കേരി സ്വദേശി ബിനീഷാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരം മുതല്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.
രാത്രിയോടെ തില്ലങ്കേരിയില്‍ കാറിനു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ജിജോയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇയാള്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ജിജോയെ റോഡരികില്‍ പതിയിരിക്കുകയായിരുന്ന സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം അക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള തിരിച്ചടിയായാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്.












Click it and Unblock the Notifications