പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു: കൊലപാതകം ഭാര്യയുടെ മുന്നിലിട്ട്
പാലക്കാട്: മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ ഭാര്യയുടെ മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കവെ കാറില്‍ പിന്തുടര്‍ന്നെത്തിയ ഒരു സംഘം വാഹനം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു.
വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാറിൽ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സഞ്ജിതിന്റെ ബൈക്ക് തടഞ്ഞ് നിർത്തിയ അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ സഞ്ജിത്ത് മരിച്ചു. മരണം ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു പ്രതികള്‍ മടങ്ങിയത്.

സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്ന സൂചയാണ് പൊലീസ് നല്‍കുന്നത്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണോ ഈ കൊലപാതകമെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു. അതേസമയം കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ആരോപിച്ച് ബി ജെ പി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് രംഗത്തെത്തി.
Recommended Video
ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നീലു: നിഷ സാരംഗിന്റെയും ജൂഹി റുസ്തഗി പുതിയ ചിത്രം വൈറല്‍












Click it and Unblock the Notifications