പിണറായി വിജയന്റെ നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.. ഇതും രാഷ്ട്രീയ പ്രതികാരമോ?
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും ഒടുവിലത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകനായ രമിത് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് ഇന്ന് കൊല്ലപ്പെട്ട രമിത്. ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സി പി എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്.

കൊല, വീണ്ടും കൊല...
മാസങ്ങള്‍ മാത്രം നീണ്ട ശാന്തതയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും ചോരക്കളമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിലാണ് രണ്ട് ദിവസത്തിനിടെ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചത്. ഒരാള്‍ സി പി എം പ്രവര്‍ത്തകനായ മോഹനന്‍. മറ്റെയാള്‍ ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകനായ രമിത്ത്.

അച്ഛനെ കൊന്ന പോലെ മകനെയും
ഇന്ന് കണ്ണൂര്‍ പിണറായിയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകനായ രമിത്തിന്റെ അച്ഛനെയും രാഷ്ട്രീയ എതിരാളികള്‍ കൊന്നതാണ്. എട്ട് വര്‍ഷം മുമ്പാണ് രമിത്തിന്റെ അച്ഛന്‍ ഉത്തമന്‍ കൊല്ലപ്പെട്ടത്.

കൊന്നത് കഴുത്തില്‍ വെട്ടി
പിണറായി ടൗണിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് രമിത്തിനെ വെട്ടിയത്. കഴുത്തിനായിരുന്നു വെട്ട്. ആഴത്തില്‍ മുറിവേറ്റ രമിത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊന്നത് സിപിഎമ്മോ
സി പി എം പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായിട്ടാണ രമിത്തിനെ കൊന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരത്തെ സൂചന നല്‍കിയിരുന്നു.

കൊലകള്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തില്‍ പെടുന്ന പ്രദേശത്താണ് ഈ രണ്ട് സംഭവങ്ങളും. 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളത്.

കൊലപ്പെടുത്തിയത് ആറംഗസംഘം
പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ വെച്ചാണ് സി പി എം പ്രവര്‍ത്തകനായ മോഹനനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാപ്പ് തൊഴിലാളിയാണ് ഇയാള്‍. ഒക്ടോബര്‍ പത്ത് ഞായറാഴ്ചയായിരുന്നു ഇത്. സംഘം ഷാപ്പില്‍ കയറി മോഹനനെ വെട്ടുകയായിരുന്നു.

മുഖ്യമന്ത്രി അന്ന് പറഞ്ഞത്
ജൂലൈ മാസത്തില്‍ കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞത്. ബി ജെ പിക്കാരനെ കൊന്നത് സി പി ഐ എമ്മുകാരനെ കൊന്നതിലുള്ള പ്രതികാരം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇപ്പോഴും അത് പറയുമോ
സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലുള്ള വിരോധം മൂലമാണ് കണ്ണൂരില്‍ ബി എം എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ന പിണറായി വിജയന്റെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കണ്ണൂരിലെ പുതിയ കൊലപാതകങ്ങളെക്കുറിച്ചും പിണറായി വിജയന് ഇതേ അഭിപ്രായമാണോ ഉള്ളത്.












Click it and Unblock the Notifications