Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ എസ് എസ് പ്രചാരകനെ കൊന്നു, ചൊവ്വാഴ്ച ഹര്‍ത്താല്‍,

തല്ലശ്ശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ടു. തലശ്ശേരി ഡയമണ്ട് മുക്കിലാണ് സംഭവം നടന്നത്. ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് ഇളന്തോട്ടില്‍ മനോജ് ആണ് കൊല്ലപ്പെട്ടത്.

സിപിഎം - ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ബോംബെറിഞ്ഞായിരുന്നു ആക്രമണം. വടിവാളുകൊണ്ടുള്ള വെട്ടേറ്റാണ് മനോജ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനായ പ്രമോദിനാണ് പരിക്കേറ്റത്.

പ്രചാരകിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ചൊവ്വാഴ്ച സംസ്ഥാന ഹര്‍ത്താലിനെ ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അക്രമാസക്തമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Blood

വെട്ടേറ്റ് വീണ മനോജിനേും പ്രമോദിനേയും പ്രവര്‍ത്തകര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി . മനോജ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു .

സിപിഎമ്മും ആര്‍എസ്എസ്സും തമ്മില്‍ നിരന്തര സംഘര്‍ഷം ഉണ്ടാകുന്ന പ്രദേശമാണിത് . സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ ഒരു ബിഎംഎസ് പ്രവര്‍ത്തകന്‍ അടുത്ത ദിവസമാണ് മരിച്ചത് .

അടുത്തിടെയായി കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് മുക്തമായി വരികയായിരുന്നു . ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കണ്ണൂരില്‍ സിപിഎം സ്വീകരിച്ച രീതി ഉത്തമമാണെന്ന് അടുത്തിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+