കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍!!

Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം കൂടി. ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. എസ്ഡിപിഐയുമായുള്ള സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. വയലാര്‍ സ്വദേശിയായ നന്ദുവാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് നേരത്തെ തന്നെ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം നിലനിന്നിരുന്നു. മൂന്നോളം ആര്‍എസ്എസ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്.

1

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വയലാര്‍ നാഗംകുളങ്ങര കവലയില്‍ വെച്ചായിരുന്നു ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. സ്ഥലത്ത് പോലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതെന്ന് പോലീസ് പറയുന്നു. ഇവിടെ ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചാരണ ജാഥ നടന്നിരുന്നു. അതില്‍ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു.

ഈ പ്രസംഗത്തിന് പിന്നാലെ ഇരുകൂട്ടരും പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായതും നന്ദു വെട്ടേറ്റ് മരിക്കുന്നതും. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ് കടുത്ത ജാഗ്രതയിലാണ്. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയെ തുടര്‍ന്ന് നാളെ ആലപ്പുഴ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍

English summary
rss worker murdered in vayalar after clash with sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X