വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെ നാട്ടിൽ കാല് കുത്തിക്കില്ല, ഭീഷണിയുമായി ആർഎസ്എസുകാരൻ
തൃശൂര്‍: വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് നേരെ ഭീഷണിയുമായി തൃശൂരിലെ ആര്‍എസ്എസ് നേതാവ്. വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന സ്ത്രീകളെ നാട്ടില്‍ കാല് കുത്തിക്കില്ല എന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആര്‍എസ്എസ് നേതാവ് അജേഷ് കക്കറയുടെ ഭീഷണി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇയാളുടെ സ്ഥലമായ കോതപറമ്പ്, ആമണ്ടൂര്‍, ആല എന്നീ സ്ഥലങ്ങളില്‍ നിന്നും വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെയാണ് ഭീഷണി. ഈ സ്ഥലങ്ങളില്‍ നിന്നും ഒരു സ്ത്രീ പോലും വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പ്രഖ്യാപിക്കുന്നു.

താന്‍ ഒരു ഹിന്ദുവും ഈഴവനും ആണെന്ന് അജേഷ് കക്കറ വീഡിയോയില്‍ പറയുന്നു. എസ്എന്‍ഡിപി ശാഖയില്‍ ഉള്‍പ്പെട്ട സ്ത്രീകളോട് വനിതാ മതിലില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തില്‍ പിറന്ന ആരും വനിതാ മതിലില്‍ പങ്കെടുക്കില്ല. പങ്കെടുക്കുന്നവരെ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അതിന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടുമെന്നും ഇയാള്‍ പറയുന്നു.
വനിതാ മതിലില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധമുളളവര്‍ പിണറായി വിജയന്റെ നാട്ടില്‍ പോയി താമസിച്ചാല്‍ മതിയെന്നും തന്റെ നാട്ടില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഇയാള്‍ പറയുന്നു. തന്റെ കൂടെ നിരവധി പേരുണ്ടെന്നും സ്വാമി അയ്യപ്പന് വേണ്ടി താന്‍ പലതും ചെയ്യുന്നുണ്ടെന്നും ഇതും അക്കൂട്ടത്തില്പ്പെട്ടതാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications