കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് സന്ദേശം നല്‍കാനും ആര്‍എസ്എസ് സമ്മതിക്കില്ലേ

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: മതപരിവര്‍ത്തനമാണ് ഇപ്പോള്‍ എല്ലായിടത്തേയും പ്രശ്‌നം. ഘര്‍വാപസി പരിപാടിയുമായി സംഘപരിവാര്‍ സംഘടനകള്‍ കേരളത്തിലും സജീവമാണ്. ഇതിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരിലും പ്രശ്‌നങ്ങള്‍ തുടങ്ങുകയാണ്.

ക്രിസ്മസ് സന്ദേശം നല്‍കിയ പാസ്റ്റര്‍മാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് വരുന്നത്. ദേശാഭിമാനി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

RSS

ചിറ്റൂര്‍ തത്തമംഗലത്താണ് സംഭവം നടന്നത്. പാലക്കാട് പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ പേരില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്ന പാസ്റ്റര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ജീപ്പിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പാസ്റ്റര്‍മാരെ മര്‍ദ്ദിച്ചത്. സംഭവം ആസൂത്രിതമാണെന്ന്‌ ആക്ഷേപമുണ്ട്. അക്രമി സംഘത്തിന്റെ ബഹളം കേട്ടെത്തിയ പ്രാദേശിക സിപിഎം നേതാക്കളാണ് പാസ്റ്റര്‍മാരെ രക്ഷിച്ചത്. എന്തായാലും പാസ്റ്റര്‍മാര്‍ പോലീസില്‍ പരാതി നല്‍കാനൊന്നും മുതിര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് ജില്ലയിലെ 80 ക്രിസ്ത്യന്‍ പള്ളികള്‍ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന് കീഴിലുണ്ട്. പോലീസില്‍ പരാതി നല്‍കിയാലും ഫലമുണ്ടാകില്ലെന്നാണ് കരുതുനനതെന്നാണ് പാസ്‌റ്റേഴ്‌സ് ഫെല്ലോഷിപ്പ് ഭാരവാഹികള്‍ ദേശാഭിമാനിയോട് പറഞ്ഞത്.

English summary
RSS workers attacked Pasters alleging religious conversion- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X