കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിനെതിരെ പോസ്റ്റിട്ടു...സ്വന്തം പാര്‍ട്ടിക്കാരനെ വെട്ടി പഞ്ഞിക്കിട്ട് ആര്‍എസ്എസ്..!

  • By Anamika
Google Oneindia Malayalam News

തൃശൂര്‍: മെഡിക്കല്‍ കോഴ വിവാദം കേരളത്തിലെ ബിജെപിയെ ആകെ ഉലച്ചിരിക്കുകയാണ്. പാര്‍ട്ടി അണികള്‍ക്കിടയിലും സംസ്ഥാനസമിതി യോഗത്തിലുമടക്കം പരസ്പരം ചെളിവാരിയെറിയല്‍ പുരോഗമിക്കുകയാണ്. അതിനിടെ ബിജെപിക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂരിലാണ് സംഭവം. യുവമോര്‍ച്ചാ നേതാവായ അനീഷ് പോണലത്താണ് സ്വന്തം പാര്‍ട്ടിക്കാരാല്‍ ആക്രമിക്കപ്പെട്ടത്. കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെയും കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാലാണ് തനിക്കെതിരെ ആക്രമണം നടന്നതെന്ന് അനീഷ് പോലീസിന് നല്‍കിയ പരാതിയയില്‍ പറയുന്നു.

ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!

RSS

മുപ്പതോളം പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് അനീഷ് പരാതിയില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോല്‍ ക്ഷേത്രത്തിന് സമീപത്തുള്ള ശാഖയില്‍ നിന്നും വടിവാളും മറ്റ് ആയുധങ്ങളുമായി ഒരു സംഘം ആക്രമണം അഴിച്ച് വിടുകയായിരുന്നു. രാത്രി ഒന്‍പത് മണിക്ക് ശേഷമായിരുന്നു സംഭവം. അനീഷിപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, രാജേഷ്, അഖില്‍, ജെമി എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
RSS in Kodungallur attacked Yuvamorcha Leader for fb post against corruption in BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X