സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; ഷാപ്പില്‍ കയറി വെട്ടിയത് ആര്‍എസ്എസുകാര്‍
കണ്ണൂര്‍: കണ്ണൂരില്‍ പട്ടാപ്പകല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കുഴിച്ചാലില്‍ മോഹനനെ (50) യാണ് കൊലപ്പെടുത്തിയത്. പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ ആര്‍എസ്എസ് സംഘം ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു.
അഞ്ച് മാസത്തിനുള്ളില്‍ ആര്‍എസ്എസുകര്‍ കൊലപ്പെടുത്തുന്ന മൂന്നാമത്തെ സിപിഎം പ്രവര്‍ത്തകനാണ് മോഹനന്‍. ഓംനി വാനില്‍ മുഖംമൂടിയണിഞ്ഞെത്തിയ സംഘം മോഹനന്റെ കയ്യും കാലും ക്രൂരമായി വെട്ടിമുറിവേല്‍പ്പിച്ചു.

വളഞ്ഞിട്ട് വെട്ടി
ഷാപ്പില്‍ ഇരിക്കുകയായിരുന്ന മോഹനനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടി. കയ്യും കാലും വെട്ടേറ്റ് ഗുരുതര പരിക്ക് പറ്റി

രക്തം വാര്‍ന്ന് മരിച്ചു
രക്തം വാര്‍ന്നൊഴുകിയ മോഹനനെ ഉടന്‍ തന്നെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

ബിജെപിയുടെ മാര്‍ച്ച്
സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് ദില്ലിയില്‍ എകെജി സെന്‍ററിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെയാണ് കണ്ണൂരില്‍ കൊലപാതകം നടന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications