Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎസ്എസ് ഗണഗീതം വിവാദ ഗാനമല്ല; പിന്തുണച്ച് കോൺഗ്രസ് നേതാവ്

വന്ദേഭാരതിൽ കുട്ടികൾ ഗണഗീതം ആലപിച്ചതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് എൻഎസ് നുസൂർ. ആ ഗാനം ആർഎസ്എസിന് തീറെഴുതി കൊടുക്കേണ്ട കാര്യമില്ലെന്നും വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നുവെന്നും നുസൂർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

‌'എന്ത് മനോഹരമായാണ് കുട്ടികൾ ഈ ഗാനം പാടിയത്.അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടർന്ന് വരുന്നുമുണ്ട്.പിന്നെന്തിനാണ് ഈ ഗാനം RSS ന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ..ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസകൾ നേരുന്നു', പോസ്റ്റിൽ പറഞ്ഞു.

nusu-17

അതേസമയം വിഷയത്തിൽ രൂക്ഷവിമർശനം ഉയർത്തിയ മുഖ്യമന്ത്രിയ്ക്കെതിരെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ രംഗത്തെതി. സ്വന്തം രാജ്യത്തെക്കുറിച്ചുള്ള ദേശഭക്തി ​ഗാനങ്ങൾ പാടിയതിൽ എന്ത് പ്രശ്നമാണെന്ന രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-'മുഖ്യമന്ത്രി പിണറായി വിജയൻ, യഥാ‍ർത്ഥത്തിൽ നിങ്ങൾ അപലപിക്കുന്നത് എന്തിനെയാണ് ? ഏതാനും കുട്ടികൾ പാട്ടുകൾ പാടിയതിനെയോ? അതോ അവർ ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടിയതിനെയാണോ? അതോ അവർ സ്വന്തം രാജ്യത്തെക്കുറിച്ചുള്ള ദേശഭക്തി ​ഗാനങ്ങൾ പാടിയതിനെയോ? പ്രചോദനം പകരുന്ന കാര്യങ്ങൾ കുട്ടികൾ ആഹ്ലാദത്തോടെ ആഘോഷമാക്കുമ്പോൾ, നിങ്ങൾ എന്തിനാണ് അസ്വസ്ഥനാകുന്നത്? പ്രത്യേകിച്ചും, വന്ദേ ഭാരത് ട്രെയിനിലൂടെ പുതിയ ഇന്ത്യയുടെ കരുത്തും പുരോഗതിയും അവർ അനുഭവിച്ചറിഞ്ഞൊരു ദിവസം! ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യം അവഗണിക്കാൻ കഴിയുക? ( നിങ്ങൾ ആർട്ടിക്കിൾ 19 മറന്നുപോയോ?) ഒരു കാര്യം ശ്രദ്ധിച്ചു മനസ്സിലാക്കിയാൽ നന്ന്.

കുട്ടികളെ ഭീഷണിപ്പെടുത്താൻ ബിജെപിയും ഞാനും നിങ്ങളെ ഒരിക്കലും അനുവദിക്കില്ല - അത് സ്‌കൂളിൽ വെച്ചായാലും, കേരളത്തിൽ മറ്റെവിടെ വെച്ചായാലും. അപലപിച്ചേ തീരൂ എന്ന് നിർബന്ധമുണ്ടെങ്കിൽ, അപലപിക്കേണ്ട വിഷയങ്ങളുടെ നീണ്ടൊരു പട്ടിക തന്നെ നിങ്ങൾക്ക് ഞാൻ നല്കാം. തിരുവനന്തപുരത്ത് വേണുവിൻ്റെ മരണത്തിനിടയാക്കിയ സംസ്ഥാനത്തെ തകർന്ന ആരോഗ്യ മേഖലയെ നമുക്ക് അപലപിക്കാം. സംസ്ഥാനത്തെ 75 ശതമാനം സ്‌കൂളുകളും സുരക്ഷിതമല്ലെന്ന് സമ്മതിക്കുകയും കുട്ടികളെ പുറത്തുപോയി പഠിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രിയെ നമുക്ക് അപലപിക്കാം', പോസ്റ്റിൽ പറഞ്ഞു,

ദേവസ്വം ബോർഡുകളിലെ അഴിമതിയെയും ശബരിമലയിൽ നിന്ന് 4.5 കിലോ സ്വർണ്ണവും ഗുരുവായൂരിൽ നിന്ന് 25 കോടിയും മോഷ്ടിച്ചതിനെയും നമുക്ക് അപലപിക്കാം. രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റിയ സർക്കാരിനെ നമുക്ക് അപലപിക്കാം. കർഷകർക്ക് കൃത്യ സമയത്ത് പണം നൽകാത്ത, ഭവനരഹിതർക്ക് വീടുകൾ നൽകാത്ത, സംസ്ഥാനത്ത് ഉടനീളം കോളനികളിൽ പാവപ്പെട്ടവരെ ദുരിത ജീവിതത്തിന് നിർബന്ധിതരാക്കുന്ന സർക്കാരിനെ നമുക്ക് അപലപിക്കാം.

സാധാരണ മലയാളികളുടെ തലയിൽ 6 ലക്ഷം കോടി രൂപയുടെ കടം അടിച്ചേല്പിച്ച സ‍ർക്കാരിനെ നമുക്ക് അപലപിക്കാം. 10 വർഷത്തെ അഴിമതി, അവ​ഗണന, കെടുകാര്യസ്ഥത, എസ്ഡിപിഐ/ജമാഅത്തെ ഇസ്‌ലാമി 'മതനിരപേക്ഷത' എന്നിവയെ നമുക്ക് അപലപിക്കാം. കേരളത്തിന്റെ നഷ്ടപ്പെട്ട ദശകത്തെ നമുക്ക് അപലപിക്കാം. കഴിഞ്ഞ 10 വർഷത്തെക്കുറിച്ച് അപലപിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കരുതെന്നാണ് സഖാവ് പിണറായി വിജയനോട് എനിക്ക് പറയാനുള്ളത്. ആ കളി അവസാനിച്ചു. സന്തോഷത്തോടെ ദേശഭക്തി ഗാനങ്ങൾ പാടുന്ന മലയാളി കുട്ടികളെ നമ്മൾ അനുമോദിക്കുകയാണ് വേണ്ടത് !

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+