കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനു മുന്നിലൂടെ ബൈക്കിൽ പാഞ്ഞ് കമിതാക്കളുടെ സെൽഫി പരമ്പര!! ഉഗ്രൻ പണിയും വാങ്ങി!!

നഗരത്തിലെ കോളേജിലെ വിദ്യാർഥിനിയും ബിടെക് പൂർത്തിയാക്കിയ യുവാവുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ബൈക്കിനു പിന്നിലിരുന് പെൺകുട്ടി വാഹനം ഓടിക്കുകയായിരുന്ന യുവാവിനെ കൂടി ഉൾപ്പെടുത്തി സെൽഫി എടുക്കാൻ ശ്രമിക്കുകയ

  • By Gowthamy
Google Oneindia Malayalam News

കാക്കനാട്: പോലീസിനു മുന്നിലൂടെ ബൈക്കിൽ പാഞ്ഞ് സെല്‍ഫി എടുത്ത കമിതാക്കൾക്ക് പണി കിട്ടി. കാമുകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കണ്ടെയ്നർ റോഡിൽ നടന്ന വാഹന പരിശോധിക്കുന്നതിനിടെയാണ് കമിതാക്കൾ ബൈക്കിൽ പാഞ്ഞ് സെൽഫി എടുത്തത്. മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡിന്റെ വാഹനത്തിനു മുന്നിലൂടെയായിരുന്നു ‌പ്രകടനം.

നഗരത്തിലെ കോളേജിലെ വിദ്യാർഥിനിയും ബിടെക് പൂർത്തിയാക്കിയ യുവാവുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ബൈക്കിനു പിന്നിലിരുന്ന പെൺകുട്ടി വാഹനം ഓടിക്കുകയായിരുന്ന യുവാവിനെ കൂടി ഉൾപ്പെടുത്തി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ജീപ്പിലിരുന്ന് ഇതു കണ്ട ഉദ്യോഗസ്ഥർ ബൈക്കിനെ പിന്തുടരുകയായിരുന്നു. ഓട്ടത്തിനിടെ അപകടകരമായ രീതിയിൽ സെൽഫി പരമ്പര തന്നെ ഉണ്ടായി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

selfie

യുവാവിന്റെ ഹെൽമറ്റ് അഴിച്ചു മാറ്റി മുഖം കാണുന്ന തരത്തിലും മുഖം വശങ്ങളിലേക്ക് തിരിച്ചുവച്ചും പെൺകുട്ടി സെൽഫി എടുക്കുകയായിരുന്നു. പരിധി വിട്ടതോടെയാണ് ഉദ്യോഗസ്ഥർ കമിതാക്കളുടെ വാഹനം തടഞ്ഞത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇരുവരുടെയും രകിഷാതാക്കളെയും വിളിച്ച് വരുത്തിയിട്ടുണ്ട്.

കണ്ടെയ്നർ റോഡിൽ അപകടങ്ങൾ പതിവാണ് . അതിനാൽ മോട്ടോർ വാഹന വകുപ്പ് ഇവിടെ സ്ഥിരമായി നിരീക്ഷണം നടത്താറുണ്ടായിരുന്നു. വാഹനങ്ങളുടെ അമിത വേഗം തടയാനായിരുന്നു കഴിഞ്ഞ ദിവസം സ്ക്വാഡിനെ രംഗത്തിറക്കിയത്.

English summary
rt action against lovers selfi in bike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X