ചെന്നൈയില്‍ വിവരാവകാശ പ്രവര്‍ത്തന്‍ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടില്‍ വിവരാവകാശ പ്രവര്‍ത്തനെ വെട്ടികൊന്നു. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ ജെ പരസ്മാളിനെയാണ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊന്നത്. ചെന്നൈയിലെ ബേക്കല്‍ സ്ട്രീറ്റില്‍ ഓട്ടോയിലും ബൈക്കിലുമായി എത്തിയ നാല്‍വര്‍ സംഘമാണ് കൊല നടത്തിയത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നുസംഭവം. തമിഴ്‌നാട്ടില്‍ നിരവധി അനധികൃത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നയാളാണ് പരസ്മാള്‍. രാവിലെ ഓഫിസിലേക്ക് പോകുന്നതിനിടെയാണ് പരസ്മാളിനെ വെട്ടിയത്.

രക്തത്തില്‍ കുളിച്ച പരസ്മാളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമികള്‍ സഞ്ചരിച്ച ഓട്ടോയുടെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. ചെന്നൈ സോകാര്‍പറ്റിലെ അഞ്ചോളം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ പരസ്മാള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാകാം കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്.












Click it and Unblock the Notifications