കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ യാത്ര സുരക്ഷിതമാവണം; മോട്ടോര്‍വാഹനവകുപ്പ് സ്‌കൂള്‍ബസുകള്‍ക്ക് മാനദണ്ഡങ്ങള്‍ പുറത്തിറക്കി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ മാനദണ്ഡം പുറപ്പെടുവിച്ചു. കൂടാതെ ബസ് ഡ്രൈവര്‍മാര്‍ക്കും, ചുമതലയുള്ള അധ്യാപകര്‍ക്കും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും നേവി ബ്ലൂ അക്ഷരങ്ങളില്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ്സ് എന്നെഴുതണം, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച് വേഗം മണിക്കൂറില്‍ 50 കിലോ മീറ്ററായി നിജപ്പെടുത്തുക, ഇത് ആര്‍ ടി ഓഫീസില്‍ പരിശോധിപ്പിച്ച് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുക, ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് വെളുത്ത പാശ്ചാത്തലത്തില്‍ നീല അക്ഷരത്തില്‍ എഴുതുക, വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തുക, സ്‌കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രണ്ട് വശങ്ങളിലും പുറകിലും ഉണ്ടാകുക, സ്‌കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകുക തുടങ്ങിയവയാണ് പ്രധാന മാനദണ്ഡങ്ങള്‍.

കൂടാതെ സ്‌കൂള്‍ബസ് ഹെവി വാഹനമാണെങ്കില്‍ 5 വര്‍ഷത്തെ അധിക പ്രവൃത്തി പരിചയം കൂടി ഉണ്ടായിരിക്കണം. വാഹനത്തിന് ഉറപ്പുള്ള വാതിലും കുട്ടികളെ കയറ്റിയിറക്കാന്‍ പ്രായപൂര്‍ത്തിയായ ആയയും ഉണ്ടാകണം. ബസിലെ അഗ്നി ശമന ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാരും, പ്രഥമ ശുശ്രൂഷ സാമഗ്രികള്‍ കരുതുകയും വേണം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുമായി സഹകരിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണെന്നും ആര്‍ ടി ഒ നിര്‍ദേശിച്ചിട്ടുണ്ട്.

rto

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വൈത്തിരി താലൂക്കിലുള്ള മുഴുവന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും പരിശീലന ക്ലാസ്സ് കലക്ടറേറ്റില്‍ വെച്ച് സംഘടിപ്പിച്ചു. ക്ലാസ്സില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് കിട്ടിയവരെ മാത്രമെ-സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി നിയമിക്കാന്‍ പാടുള്ളൂ. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുടെ പരിശീലന ക്ലാസ്സ് ആര്‍.ടി.ഒ. വി.സജിത്ത് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ആയമാരുടേയും ഡോര്‍ അറ്റന്റര്‍മാരുടേയും യോഗം ആര്‍ ടി ഒ ഹാളില്‍ 9.30ന് ആരംഭിക്കും. എല്ലാ സ്‌കൂള്‍ ബസ്സുകളും 30ന് ബുധനാഴ്ച ആര്‍ ടി ഒ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമായി ചെക്ക് സ്ലിപ്പ് വാങ്ങേണം. ചെക്ക് സ്ലിപ്പ് ലഭിച്ച ബസുകള്‍ക്കാണ് സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുവാന്‍ അനുമതി ലഭിക്കുക. സ്‌കൂള്‍ ബസ്സുകളുടെ ചുമതല വഹിക്കുന്ന അധ്യാപകര്‍ക്ക് മെയ് 28ന് 10-മണിക്ക് പ്രത്യേക പരിശീലന ക്ലാസ് നടത്തുന്നതാണെന്ന് ആര്‍ ടി ഒ വി.സജിത്ത് അറിയിച്ചു. സ്‌കൂള്‍ ബസുകളിലെ കുട്ടികളുടെ യാത്രകള്‍ക്ക് സുരക്ഷയൊരുക്കുകയെന്ന ദൗത്യമാണ് മോട്ടോര്‍വാഹനവകുപ്പ് വിവിധ മാനദണ്ഡങ്ങളിലൂടെ നിര്‍വഹിക്കുന്നത്.

English summary
Rto gave some standard measures to be followed by school buses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X