കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Today's News Live: അമേരിക്കയിൽ മെട്രോ സ്റ്റേഷന് സമീപം വെടിവെയ്പ്: പെന്റഗൺ അടച്ചിട്ടു - പ്രധാന വാർത്തകൾ

Google Oneindia Malayalam News

വാഷിംഗ്ടൺ: മെട്രോ സ്റ്റേഷന് സമീപത്ത് വെടിവെയ്പുണ്ടായതിനെ തുടർന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അടച്ചിട്ടു. ചൊവ്വാഴ്ച രാവിലെയാണ് മെട്രോ സ്റ്റേഷന് സമീപമുള്ള ബസ് പ്ലാറ്റ്ഫോമിൽ വെടിവെയ്പുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾക്ക് വെടിയേറ്റതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേ സമയം പെന്റഗൺ ട്രാൻസിറ്റ് സെന്ററിന്റെ ഭാഗത്താണ് വെടിവെയ്പുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

 pentagon1-24-148

സംസ്ഥാനത്തിന് അകത്തും പുറത്തുമുളള കൊവിഡ്, രാഷ്ട്രീയ സംഭവ വികാസങ്ങൾ, ക്രൈം വാർത്തകൾ എല്ലാം അറിയാം...

Newest First Oldest First
12:13 AM, 4 Aug

അമേരിക്കയിൽ മെട്രോ സ്റ്റേഷന് സമീപം വെടിവെയ്പ്: പെന്റഗൺ അടച്ചിട്ടു

വാഷിംഗ്ടൺ: മെട്രോ സ്റ്റേഷന് സമീപത്ത് വെടിവെയ്പുണ്ടായതിനെ തുടർന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അടച്ചിട്ടു. ചൊവ്വാഴ്ച രാവിലെയാണ് മെട്രോ സ്റ്റേഷന് സമീപമുള്ള ബസ് പ്ലാറ്റ്ഫോമിൽ വെടിവെയ്പുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾക്ക് വെടിയേറ്റതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേ സമയം പെന്റഗൺ ട്രാൻസിറ്റ് സെന്ററിന്റെ ഭാഗത്താണ് വെടിവെയ്പുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.
9:22 PM, 3 Aug

തമിഴ്നാട് യാത്രയ്ക്ക് ആർപിസിആർ നിർബന്ധം: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവ്

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ ആഗസ്റ്റ് അഞ്ച് മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കൈവശം കരുതണം. എന്നാൽ കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 പൂർത്തിയാവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ വാക്സിൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. വിമാന യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്. കൂടാതെ ഉയർന്ന താപനിലയിലുള്ളവരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 13 നുള്ളിൽ ഫലം ലഭിക്കുന്ന സംവിധാനം ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളിൽ തയ്യാറാക്കിയിട്ടുണ്ട്.
9:12 PM, 3 Aug

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കണം; കേസുകള്‍ കൂടിയാല്‍ ദേശീയ പ്രതിസന്ധി ആയേക്കാമെന്ന് തരൂര്‍

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഓണത്തിന് മുമ്പ് ഒരു കോടി പേർക്ക് കൊവിഡ് വാക്സിൻ നൽകണമെന്ന ലക്ഷ്ം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
7:00 PM, 3 Aug

വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്ന കേസ്: മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് സ്വർണ്ണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണ്ണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കേസിലെ മുഖ്യ ആസൂത്രകനടക്കം മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് ദേശീയ പാതയിൽ പള്ളിപ്പുറത്തിന് സമീപത്തായിരുന്നു സംഭവം. സ്വർണ്ണ വ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണം കവരുകയായിരുന്നു. കേസിൽ സന്തോഷ് ക്ലമന്റ്, സതീഷ് കുമാർ, അജീഷ് എന്നിവർ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിലായിരുന്നു.
4:36 PM, 3 Aug

രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തവർക്ക് തിരിച്ചെത്താം: യാത്രാ വിലക്കിൽ ഇളവുമായി യുഎഇ

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ ഇളവ് ഏർപ്പെടുത്തി യുഎഇ. യുഎഇ അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് വാക്സിനെടുത്ത താമസ വിസക്കാര്‍ക്ക് തിരിച്ചെത്താമെന്നാണ് യുഎഇ ഭരണകൂടം അറിയിച്ചിട്ടുള്ളത്. ആഗസ്റ്റ് അഞ്ച് മുതലാണ് ഈ ഇളവ് പ്രാബല്യത്തില്‍ വരുന്നത്. കൊവിഡ് വാക്സിന്റെ രാണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതി നൽകിയിട്ടുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്താൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാ വിലക്കുണ്ടായിരുന്നു.
4:11 PM, 3 Aug

കൊച്ചി മെട്രോ ജനകീയ യാത്രാ കേസുകൾ തള്ളി കോടതി: യുഡിഎഫ് നേതാക്കൾക്കെതിരായ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ കോടതി തള്ളി. എംഎഎൽമാരുടെയും എംപിമാരുടേയും കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നേതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനപരിപാടിയും ആദ്യ യാത്രയും രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യുഡിഎഫ് നേതാക്കൾ ജനകീയ യാത്ര സംഘടിപ്പിച്ചത്.
3:33 PM, 3 Aug

പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ദേവികുളം സ്വദേശി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ പരാമർശം നടത്തുന്നത്. ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചത്. പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ.
3:33 PM, 3 Aug

'സർക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല'; കേരളത്തിലെ യുവാക്കൾക്ക് ഹൈക്കോടതിയുടെ ഉപദേശം

പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം നടക്കുന്നതിനിടെ യുവാക്കൾക്ക് ഉപദേശം നൽകിക്കൊണ്ട് കേരള ഹൈക്കോടതി. എല്ലാവർക്കും സർക്കാർ ജോലി വേണമെന്ന നിലപാട് കേരളത്തിൽ മാത്രമാണെന്നും ഈ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചെന്നുമാണ് കോടതിയുടെ പരാമർശം.
2:30 PM, 3 Aug

തമിഴ്നാടിനെ വിഭജിക്കില്ല: കേന്ദ്രസർക്കാർ പാർലമെന്റിൽ

തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊങ്കുനായ്ട വിവാദം തമിഴ്നാട്ടിൽ ചൂടുപിടിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായിരുന്നു തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് എന്ന പേരിൽ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന തരത്തിൽ പ്രചാരണം ആരംഭിച്ചത്. ഇതോടെ തമിഴ്നാട്ടിൽ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ ചലച്ചിത്ര സാംസ്കാരിക രംഗത്തുള്ളവരും രംഗത്തെത്തിയിരുന്നു.
2:29 PM, 3 Aug

മഹാരാഷ്ട്രയിൽ വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തും

മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്കും ക്വാറന്റീൻ ഏർപ്പെടുത്തും. ഇരു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ജനക്കൂട്ടത്തെ പരിശോധിക്കാൻ പ്രധാന ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.72 മണിക്കൂർ മുൻപുള്ള പരിശോധന സർട്ടിഫിക്കറ്റാണ് വേണ്ടത്.
2:29 PM, 3 Aug

കേരളത്തിൽ നിന്നും എത്തുന്നവർക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടക. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ ഇൻസ്റ്റിറ്റ്യൂഷ്ണൻ ക്വാറന്റീനിലേക്ക് മാറ്റും. കൊവിഡ് നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയേണ്ടി വരും.
1:44 PM, 3 Aug

പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് മുഖാന്തിരം 25000 രൂപ ഒറ്റതവണ ധനസഹായം നൽകുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിലേയ്ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വരുമാന പരിധി ബാധകമല്ല. മരണമടഞ്ഞ രക്ഷകർത്താവിന്റെ പാസ്പോർട്ട് പേജിന്റെ പകർപ്പ്, മരണ സർട്ടിഫിക്കറ്റ്, കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്/കോവിഡ് പോസിറ്റീവായ സർട്ടിഫിക്കറ്റ്/ കോവിഡ് പോസിറ്റീവായ ലാബ് റിപ്പോർട്ട് , പ്രവാസിയുടെ വിസയുടെ പകർപ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകർ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസിൽ നിന്നുളള സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകർത്താവിന്റെയോ ആക്ടീവായ സേവിംങ്സ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓൺലൈൻ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന നമ്പരിൽ ബന്ധപ്പെടുക.
12:41 PM, 3 Aug

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. cbseresultus.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാന്‍ സാധിക്കും.
11:49 AM, 3 Aug

പ്രതിപക്ഷം പാർലമെന്റിനെ അപമാനിക്കുകയാണെന്ന് മോദി

പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പാർലമെന്റിനെ അപമാനിക്കുകയാണെന്ന് മോദി പറഞ്ഞു. സഭ തടസ്സപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
11:44 AM, 3 Aug
ജമ്മു കശ്മീര്‍

കാശ്മീരില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു

ഇന്ത്യന്‍ സൈന്യത്തിന്‍രെ ഹെലികോപ്റ്റര്‍ ജമ്മു കാശ്മീരില്‍ തകര്‍ന്നു. ദാം തടാകത്തിന് സമീപമുള്ള രഞ്ജിത് നഗറിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
11:42 AM, 3 Aug

പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും തങ്ങളുടെ പ്രഭാത യോഗത്തിന് ശേഷം സൈക്കിളിൽ പാർലമെന്റിലേക്ക് യാത്ര ചെയ്യുന്നു.
11:39 AM, 3 Aug

ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം

സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്ലീം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധർണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ സർക്കാർ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.
10:03 AM, 3 Aug

മരം മറിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍, ഇപ്പോള്‍ പിടിയിലാത് ഇടനിലക്കാരൻ

തിരുവനന്തപുരം: മരംമുറിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. ഇടനിലക്കാരൻ ഷെമീർ ആണ് തൃശ്ശൂരില്‍ അറസ്റ്റിലായത്. മഞ്ചാട് വനമേഖലയിൽ നിന്നും തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് ഷമീറെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളാണ് പാസ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറിച്ചു കടത്തിയ മരങ്ങൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
9:57 AM, 3 Aug

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം.
9:34 AM, 3 Aug

വുഹാനിലെ മുഴുവന്‍ പേര്‍ക്കും കൊവിഡ് പരിശോധന

വുഹാനിലെ മുഴുവന്‍ പേരെയും കൊവിഡ് പരിശോധന നടത്തുമെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. നഗരത്തില്‍ ഏഴോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. 11 ദശലക്ഷം പേരാണ് വുഹാന്‍ നഗരത്തിലുള്ളത്.
9:14 AM, 3 Aug
കേരളം

വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച മാത്രം; ലോക്ക് ഡൗണ്‍ ഇളവില്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പിലാക്കിയിരുന്ന വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണമെന്നാണ് പ്രധാന ശുപാര്‍ശ. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട ശുപാര്‍ശകള്‍. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നതടക്കമുള്ള വിഷയങ്ങള്‍ ഇന്നത്തെ കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിരവധി ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. നിലവിലെ നിയന്ത്ര രീതികള്‍ മാറ്റി, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും പ്രധാനമായും നിര്‍ദ്ദേശിക്കുക.
9:06 AM, 3 Aug
കേരളം

കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു

തിരുവനന്തപുരം: കെ എം ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് (3-8-2021)രണ്ടു വര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസ് വിചാരണയുടെ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

English summary
US Pentagon closed down after shooting near metro station and major news in Kerala and India-Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X