Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർടിപിസിആർ പരിശോധന നിരക്ക്; ലാബ് ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം; സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി. പരിശോധന നിരക്ക് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ പരിശോധന നിരക്ക് കുറവാണെന്നും കോടതി നിരീക്ഷിച്ചു.

ആർടിപിസിആർ നിരക്ക് 1700 ൽ നിന്നും 500 ആക്കി കുറച്ച സർക്കാർ ഉത്തരവിനെതിരെയായിരുന്നു ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്.സ്വകാര്യ ലാബുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ നിരക്ക് കുറച്ചതെന്നായിരുന്നു ലാബ് ഉടമകളുടെ വാദം. തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷം നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നും ലാബുടമകൾ ഹർജിയിൽ ആവശ്യപ്പെട്ടിരന്നു.

keralahc-1575788368-162

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ലാബുടമകൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങൾ കുറഞ്ഞ നിരക്കിലാണല്ലോ പരിശോധന നടത്തുന്നതെന്ന് കോടതി ചോദ്യം ഉയർത്തി. നിരക്ക് കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഉടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+