കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തിലേക്ക് വരണമെങ്കില്‍ ആര്‍ടിപിസിആര്‍ ഫലം വേണം, മാറ്റമില്ലെന്ന് മന്ത്രി, പിണറായിക്ക് മറുപടി

Google Oneindia Malayalam News

ബെംഗളൂരു: കേരളത്തിന് മാത്രം പ്രത്യേകമായി കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് മന്ത്രി കെ സുധാകര്‍ വ്യക്തമാക്കി. അതേസമയം കേരളം ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുധാകര്‍ മറുപടിയുമായി എത്തിയത്.

1

അതേസമയം വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു മോദിയോട് പിണറായി ആവശ്യപ്പെട്ടത്. കര്‍ണാടകം നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വിദ്യാര്‍ത്ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സാഹചര്യമുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് പിണറായി ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ അനുകൂലമായ നടപടി എത്രയും വേഗം വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായ നടപടി റദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും. മുഖ്യമന്ത്രി യെഡിയൂരപ്പയെ കണ്ട് വിഷയം അവസാനിപ്പിക്കാനുള്ള നീക്കം ബിജെപിയും തുടങ്ങിയിട്ടുണ്ട്. നേരത്തെ ലോക്ഡൗണ്‍ കാലത്തും കര്‍ണാടകം ഇത്തരത്തില്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. അത് കേരളത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. കര്‍ണാടകത്തിനെതിരെ കേരളം പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

English summary
rtpcr result must for entry to karnataka says state health minister to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X