കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശ്യസേവനവുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവർക്ക് ആർറ്റിപിസിആർ പരിശോധന നിര്‍ബന്ധമാക്കരുത്: ഡിജിപി

Google Oneindia Malayalam News

തിരുവനന്തപുരം: അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തി കടന്ന് യാത്രചെയ്യുന്നവര്‍ക്ക് ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണ്ണാടക പോലീസിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടക പോലീസ് മേധാവി പ്രവീണ്‍ സൂദിനെ ടെലിഫോണില്‍ ബന്ധപ്പെട്ടാണ് ഈ ആവശ്യമുന്നയിച്ചത്.

kerala

കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വളരെ പെട്ടെന്ന് ആര്‍.റ്റി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ആര്‍.റ്റി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

അതേസമയം, കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

'പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്''പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്'

രാഹുൽ ട്രാക്ടർ ഓടിക്കുന്നത് പ്രോത്സാഹന സമ്മാനം പോലും കിട്ടാൻ സാധ്യതയില്ലാത്ത കോമാളിത്തരം, രാഹുൽ ഗാന്ധിക്കെതിരെരാഹുൽ ട്രാക്ടർ ഓടിക്കുന്നത് പ്രോത്സാഹന സമ്മാനം പോലും കിട്ടാൻ സാധ്യതയില്ലാത്ത കോമാളിത്തരം, രാഹുൽ ഗാന്ധിക്കെതിരെ

ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം

English summary
RTPCR Test should not be mandatory for travelers with essential services Says DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X