കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി
തിരുവനന്തപുരം; കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ. പനി , ജലദോഷം തുടങ്ങിയ ലക്ഷണം ഉള്ളവർ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവയായലും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമായും നടത്തണമെന്നും ആരോഗ്യ വകുപ്പിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം. ആൻറിജൻ
ടെസ്റ്റിൽ നെഗറ്റീവായാൽ ഉടൻ തന്നെ അടുത്ത സാമ്പിൾ ആർടിപിസിആർ പരിശോധനയ്ക്ക് നൽകണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.












Click it and Unblock the Notifications