Get Updates
Get notified of breaking news, exclusive insights, and must-see stories!

റൂബെല്ല വാക്സിൻ; എതിർപ്പുള്ളവർ സ്കൂൾ അധികൃതരെ വിവരമറിയിച്ചാൽ മതിയെന്ന് ഹൈക്കോടതി...

കുട്ടികൾക്ക് എംആർ വാക്സിൻ കുത്തിവെയ്പ് നൽകുന്നതിനെതിരെ ഇതേ സ്കൂൾ പിടിഎ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കൊച്ചി: കുട്ടികൾക്ക് എംആർ വാക്സിൻ എടുക്കുന്നതിൽ വിയോജിപ്പുള്ള രക്ഷിതാക്കൾക്ക് അക്കാര്യം സ്കൂൾ അധികൃതരെ അറിയിക്കാമെന്ന് ഹൈക്കോടതി. സ്കൂൾ അധികൃതർ ഈ വിവരം ജില്ലാ കളക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരമൊരു നിർദേശം പുറപ്പവെടുവിച്ചത്.

കുട്ടികൾക്ക് എംആർ വാക്സിൻ കുത്തിവെയ്പ് നൽകുന്നതിനെതിരെ ഇതേ സ്കൂൾ പിടിഎ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുത്തിവെയ്പ് എടുക്കുന്നതിൽ വിയോജിപ്പുള്ളവർ അധികൃതരെ വിവരമറിയിക്കണമെന്നാണ് അന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ എതിർപ്പുള്ളവർ കളക്ടറേറ്റിലെത്തി വിവരം ധരിപ്പിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടറും ഉത്തരവിറക്കി. ഇതോടെയാണ് സ്കൂൾ പിടിഎ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

vaccine

മലപ്പുറം ജില്ലയുടെ അതിർത്തിപ്രദേശമായ കോക്കൂരിലെ സ്കൂളിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ട്. അതിനാൽ മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ കളക്ടറേറ്റിലെത്തി വിവരം ധരിപ്പിക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ കളക്ടറേറ്റിലെത്താൻ നിർദേശിച്ചത് കോടതി വിധിയെ മറികടക്കുന്ന ഉത്തരവാണെന്നും, രക്ഷിതാക്കളിൽ സമ്മർദ്ദം ചെലുത്തി കുത്തിവെയ്പ് നൽകാനുള്ള നീക്കമാണെന്നും പിടിഎയുടെ ഹർജിയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് രക്ഷിതാക്കൾക്ക് എതിർപ്പുണ്ടെങ്കിൽ സ്കൂൾ അധികൃതരെ മാത്രം വിവരമറിയിച്ചാൽ മതിയെന്നും, അക്കാര്യം സ്കൂൾ അധികൃതർ കളക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+