മക്കൾക്ക് പ്രായം 24! അവർക്ക് വാക്സിൻ നൽകിയിട്ടില്ലെന്നത് സത്യം... എല്ലാം ഭാര്യയുടെ തീരുമാനപ്രകാരം...
തന്റെ കുട്ടികൾക്ക് വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് പറഞ്ഞത് സത്യമാണെന്നും എംഎൽഎ വ്യക്തമാക്കി.
ആലപ്പുഴ: റൂബെല്ല വാക്സിനേഷൻ സംബന്ധിച്ച വിവാദ പരാമർശത്തിൽ ആരിഫ് എംഎൽഎയുടെ വിശദീകരണം. വാക്സിനേഷനെ കുറിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടെന്ന് എഎം ആരിഫ് എംഎൽഎ പറഞ്ഞു.
തന്റെ മക്കൾക്ക് 24 വയസ് പ്രായമുണ്ട്. വാക്സിനേഷൻ എടുക്കേണ്ട പ്രായമുള്ള കുട്ടികൾ തനിക്കില്ല. എന്നാൽ തന്റെ കുട്ടികൾക്ക് വാക്സിനേഷൻ എടുത്തിട്ടില്ലെന്ന് പറഞ്ഞത് സത്യമാണെന്നും എംഎൽഎ വ്യക്തമാക്കി. ഹോമിയോ ഡോക്ടറായ ഭാര്യയുടെ തീരുമാനപ്രകാരമാണ് വാക്സിനേഷൻ നൽകാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

റൂബെല്ല വാക്സിൻ...
അഞ്ചാം പനി, മീസെൽസ് റൂബെല്ല രോഗത്തെ പ്രതിരോധിക്കാനാണ് റൂബെല്ല വാക്സിനേഷൻ നൽകുന്നത്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഈ മാരക രോഗം മരണത്തിന് വരെ കാരണമായേക്കാം.

വാക്സിനേഷൻ...
കുട്ടികൾക്ക് നിർബന്ധമായും റൂബെല്ല വാക്സിനേഷൻ നൽകണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ റൂബെല്ല വാക്സിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. വാക്സിനെതിരായ കുപ്രചരണങ്ങളാണ് രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിച്ചത്.

ഒരു പരിധിവരെ...
റൂബെല്ല വാക്സിനെതിരായ നുണപ്രചരണങ്ങൾക്കെതിരെ സർക്കാർ നിരന്തരം ബോധവൽക്കരണം നടത്തി. ഇതിന്റെ ഫലമായി വടക്കൻ ജില്ലകളിലടക്കം കൂടുതൽ പേർ വാക്സിനേഷൻ നൽകാൻ സമ്മതമറിയിച്ചു. കൂടുതൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി റൂബെല്ല ക്യാമ്പയിൻ രണ്ടു തവണ നീട്ടുകയും ചെയ്തിരുന്നു.

പരാമർശം...
റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ നല്ലരീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അരൂർ എംഎൽഎ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
റൂബെല്ല വാക്സിനെ എതിർക്കുന്നവർ കൂടുതൽ ഫലപ്രദമായ പ്രചരണങ്ങൾ നടത്തണമെന്നും, വാക്സിനേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ആരിഫ് എംഎൽഎ അഭിപ്രായപ്പെട്ടത്.

ഭാര്യ ഹോമിയോ ഡോക്ടർ...
ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിർദേശപ്രകാരം തന്റെ മക്കൾക്ക് വാക്സിൻ നൽകിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് ആരിഫ് എംഎൽഎ വിവാദ പരാമർശം നടത്തിയത്.

വിശദീകരണം...
എന്നാൽ സിപിഎം എംഎൽഎയുടെ പ്രസ്താവന മണിക്കൂറുകൾക്കകം വിവാദമായി. സോഷ്യൽ മീഡിയയിൽ എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വിവിധ ഗ്രൂപ്പുകളിൽ ചൂടേറിയ സംവാദങ്ങളും തുടങ്ങി. ഇതോടെയാണ് എംഎൽഎ തന്നെ സംഭവത്തിൽ വിശദീകരണം നൽകിയത്.

സത്യമാണ്...
റൂബെല്ല വാക്സിനെ സംബന്ധിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നാണ് എംഎൽഎ പറയുന്നത്. തന്റെ കുട്ടികൾക്ക് വാക്സിൻ നൽകിയില്ലെന്നത് സത്യമാണ്. ഹോമിയോ ഡോക്ടറായ ഭാര്യയുടെ തീരുമാനപ്രകാരമാണ് വാക്സിൻ നൽകാതിരുന്നത്.

മുന്നിൽ നിന്നയാൾ...
മക്കൾക്ക് വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അപകീർത്തികരമാണെന്നും, റൂബെല്ല ക്യാമ്പയിൻ വിജയിപ്പിക്കാൻ മുന്നിൽ നിന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സിപിഎം എംഎൽഎ...
ഒരു സിപിഎം എംഎൽഎ ഇത്തരമൊരു പരാമർശം നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പയിന് വേണ്ടി മുസ്ലീം ലീഗ് നേതാക്കളും മതസാമുദായിക നേതാക്കളും രംഗത്തിറങ്ങിയതിന് പിന്നാലെ സിപിഎം എംഎൽഎയിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications