കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതൽ കൊല പിണറായിയുടെ നാട്ടിൽ!! ലോക്സഭയെപ്പോലും സ്തംഭിപ്പിച്ച് പിണറായി!!

ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് പിണറായിയുടെ നാട്ടിലാണെന്ന ബിജെപി എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവർ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പിണറായിയെയും കേരളത്തെയും ചൊല്ലി പാർലമെന്റിലും ബഹളം. ബിജെപി എംപിമാരും ഇടത് എംപിമാരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ലോക്സഭ തടസപ്പെട്ടിരുന്നു. കൊലപാതകങ്ങൾ കൂടുതലും പിണറായി വിജയൻറെ നാട്ടിലാണെന്ന ബിജെപി എംപി മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പരാമർശമാണ് വിവാദത്തിന് കാരണമായത്.

<strong>കേരളത്തിലെ എംപിമാർ കണ്ട് പഠിക്കട്ടെ!! കൊച്ചിക്ക് സമ്മാനവുമായി സച്ചിൻ!! 25 ലക്ഷം രൂപ!! എന്തിനെന്നോ? </strong>കേരളത്തിലെ എംപിമാർ കണ്ട് പഠിക്കട്ടെ!! കൊച്ചിക്ക് സമ്മാനവുമായി സച്ചിൻ!! 25 ലക്ഷം രൂപ!! എന്തിനെന്നോ?

പിണറായി വിജയന്റെ പേര് സഭയിൽ ഉന്നയിച്ചതിനെതിരെ പി. കരുണാകരൻ എംപി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്തുണയുമായി എംബി രാജേഷും പികെ ശ്രീമതിയും എത്തിയതോടെ ബഹളത്തിൽ കലാശിക്കുകയായിരുന്നു.

രാഷ്ട്രീയ ആയുധമാക്കി ബിജെപി

രാഷ്ട്രീയ ആയുധമാക്കി ബിജെപി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ദേശീയ തലത്തിൽ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം.

പിണറായിയുടെ നാട്ടിൽ

പിണറായിയുടെ നാട്ടിൽ

ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് പിണറായിയുടെ നാട്ടിലാണെന്ന ബിജെപി എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവർ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്.

ദളിത് വേട്ട നടത്തുന്നു

ദളിത് വേട്ട നടത്തുന്നു

കേരളത്തിൽ സിപിഎം ദളിത് വേട്ട നടത്തുന്നുവെന്ന് ബിജെപി ആരാപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ കേരളം ദൈവം കൈയ്യൊഴിഞ്ഞ നാടായി മാറിയിരിക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. താലിബാൻ ശൈലിയായിരുന്നു കേരളത്തിന്റേതെന്നും വിമർശനം ഉയർന്നിരുന്നു.

പ്രതിഷേധവുമായി ഇടത് എംപിമാർ

പ്രതിഷേധവുമായി ഇടത് എംപിമാർ

ബിജെപി എംപിമാരുടെ വിവാദ പരാമർശത്തിന് മറിപടിയുനായി സിപിഎഎം എംപിമാരും രംഗത്തെത്തിയതോടെ ബഹളത്തിൽ കലാശിക്കുകയായിരുന്നു. വ്യാജ പ്രചരണം നടത്തി ഭീതി വിതയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് സിപിഎം പറയുന്നത്.

നടുത്തളത്തിൽ ഇറങ്ങി

നടുത്തളത്തിൽ ഇറങ്ങി

ബിജെപി എംപിമാരുടെ വിവാദ പരാമര്‍ത്തിന് മറുപടി പറയാൻ കരുണാകരൻ എംപിയെ അനുവദിക്കാതിരുന്നതിനെ തുടർന്ന് ഇടത് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

സഭ തടസപ്പെട്ടു

സഭ തടസപ്പെട്ടു

ഇടത് ബിജെപി എംപിമാരുടെ ബഹളത്തെ തുടർന്ന് സഭ തടസപ്പെട്ടു. 20 മിനിറ്റോളം സഭ തടസപ്പെട്ടിരുന്നു. സഭ പിരിയുമ്പോഴും ബഹളം തുടരുകയായിരുന്നു.

മാപ്പ് പറയണം

മാപ്പ് പറയണം

സഭയിലംഗമല്ലാത്ത പിണറായിയുടെ പേര് പാർലമെന്റിൽ വലിച്ചിഴച്ചതിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് സിപിഎം എംഎൽഎമാർ രംഗത്തെത്തിയത്. ബിജെപി നേതാക്കൾ മാത്രമല്ല സിപിഎം നേതാക്കളും കൊല്ലപ്പെടുന്നുണ്ടെന്ന് പി. കരുണാകരൻ പറഞ്ഞു.

English summary
Ruckus in parliament kerala law and order issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X