Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് പീഡിപ്പിച്ചെന്ന് റുക്സാനയും ബിന്ധ്യയും പരാതി നല്‍കി

കൊച്ചി: പൊലീസ് തങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് കൊച്ചി ബ്ളാക്ക്മെയിലിംഗ് സംഘത്തിന്റെ പരാതി. ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പറയുന്നു.മനുഷ്യാവകാശ കമ്മീഷനാണ് കേസിലെ പ്രതികളായ റുക്‌സാനയും ബിന്ധ്യയെന്ന സൂര്യയും പരാതി നല്‍കിയത്. കസ്റ്റഡിയില്‍ വച്ച് മുടിയില്‍ കുത്തിപ്പിടിയ്ക്കുകയും തല ചുമരിലിടിയ്ക്കുകയും അടിവയറ്റില്‍ തൊഴിയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് പ്രതികള്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍, എംപിമാരായ കെവി തോമസ്, കെസി വേണുഗോപാല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുകള്‍ പറയണമെന്നായിരുന്നു പൊലീസിന്റെ നിര്‍ബന്ധം.

Ruksana, Bindhya

ഇവരുടെയൊക്കെ ചിത്രങ്ങള്‍ ഡിസിപി നിഷാന്തിനിയുടെ ലാപ്‌ടോപ്പില്‍ കാണിച്ചായിരുന്നു ഭീഷണിയെന്നും ആരോപണം. അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സിന്റെ നേതൃത്വത്തിലായിരുന്നു പീഡനമെന്നും പ്രതികള്‍ പരാതിയല്‍ ആരോപിയ്ക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+