ബിന്ധ്യയും റുക്സാനയും പറഞ്ഞ മുന്‍ കേന്ദ്ര മന്ത്രിമാര്‍?
തിരുവനന്തപുരം: സോളാര്‍ കേസില്‍ കേരളത്തിലെ ചില മുന്‍ കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഏറെ പഴി കേട്ടതായിരുന്നു. സരിത എസ് നായരേയും ശാലു മേനോനേയും ചുറ്റിപ്പറ്റിയുള്ള അപവാദങ്ങളായിരുന്നു അവ. ഇപ്പോഴിതാ കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളും കേരളത്തില്‍ നിന്നുള്ള മുന്‍ കേന്ദ്ര മന്ത്രിമാരെ കുറിച്ചും സംസ്ഥാന മന്ത്രിമാരെപ്പറ്റിയും പറയുന്നു.
കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആയിരുന്നു സോളാര്‍ കേസില്‍ അപവാദം കേട്ട മുന്‍ കേന്ദ്ര മന്ത്രിമാര്‍. അടൂര്‍ പ്രകാശും ഗണേഷ് കുമാറും അടക്കമുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും അന്ന് പഴി കേട്ടു.
കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് 8 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ബിന്ധ്യയും റുക്സാനയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഇവരില്‍ ആരൊക്കയുണ്ടാകും എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

എകെ ആന്റണി
കഴിഞ്ഞ യുപിഎ മന്ത്രിസഭയിലെ രണ്ടാമന് ആയിരുന്നു എകെ ആന്റണി. പ്രതിരോധ മന്ത്രി. ഇതുവരെ വലിയ ആരോപണങ്ങള്‍ക്ക് ഇദ്ദേഹം ഇട നല്‍കിയിട്ടില്ല.

വയലാര്‍ രവി
പ്രവാസികാര്യ മന്ത്രിയായിരുന്നു വയലാര്‍ രവി. ക്യാബിനറ്റ് റാങ്ക്. ബിന്ധ്യാസും റുക്സാനയും പറയുന്നതുപോലുള്ള ആരോപണങ്ങള്‍ ഒന്നും ഇദ്ദേഹത്തിനെതിരെ ഇതുവരെ എവിടേയും ഉയര്‍ന്നിട്ടില്ല.

കെവി തോമസ്
ഭക്ഷ്യ സഹമന്ത്രിയായിരുന്നു കെവി തോമസ്. ബ്ലാക്ക് മെയിലിങ് കേസില്‍ അറസ്റ്റ് ചെയ്ത തങ്ങളോട് പോലീസ് സമ്മര്‍ദ്ദം ചെലുത്തിച്ച് പറയാന്‍ ശ്രമിപ്പിച്ചവരുടെ പേരുകളില്‍ കെവി തോമസും ഉണ്ടായിരുന്നുവെന്ന് ബിന്ധ്യയും റുക്സാനയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ശശി തരൂര്‍
രണ്ടാം യുപിഎ മന്ത്രിസഭയില്അംഗമായിരുന്ന ശശി തൂര്‍ ഐപിഎല്‍ വിവാദത്തോടെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു മുല്ലപ്പളളി.

ഇ അഹമ്മദ്
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ഇതര കേന്ദ്ര മന്ത്രിയായിരുന്നു മുസ്ലീം ലീഗിന്റെ ഇ അഹമ്മദ്. ഇതുവരെ ഇത്തരം ആരോപണങ്ങളൊന്നും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടില്ല.

കൊടിക്കുന്നില്‍ സുരേഷ്
രണ്ടാം യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്നു കൊടിക്കുന്നില്‍. സോളാര്‍ കേസില്‍ ശാലു മേനോനെ ചുറ്റിപ്പറ്റിയായിരുന്നു കൊടിക്കുന്നിലിനെതിരെയുള്ള അപവാദങ്ങള്‍.

കെസി വേണുഗോപാല്‍
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായരുമായി ചേര്‍ത്തായിരുന്നു കെസി വേണുഗോപാലിനെതിരെ അപവാദങ്ങള്‍ പ്രചരിച്ചിരുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications