കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ധ്യയും റുക്‌സാനയും പറഞ്ഞ മുന്‍ കേന്ദ്ര മന്ത്രിമാര്‍?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ കേരളത്തിലെ ചില മുന്‍ കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഏറെ പഴി കേട്ടതായിരുന്നു. സരിത എസ് നായരേയും ശാലു മേനോനേയും ചുറ്റിപ്പറ്റിയുള്ള അപവാദങ്ങളായിരുന്നു അവ. ഇപ്പോഴിതാ കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളും കേരളത്തില്‍ നിന്നുള്ള മുന്‍ കേന്ദ്ര മന്ത്രിമാരെ കുറിച്ചും സംസ്ഥാന മന്ത്രിമാരെപ്പറ്റിയും പറയുന്നു.

കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആയിരുന്നു സോളാര്‍ കേസില്‍ അപവാദം കേട്ട മുന്‍ കേന്ദ്ര മന്ത്രിമാര്‍. അടൂര്‍ പ്രകാശും ഗണേഷ് കുമാറും അടക്കമുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരും അന്ന് പഴി കേട്ടു.

കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് 8 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ബിന്ധ്യയും റുക്‌സാനയും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഇവരില്‍ ആരൊക്കയുണ്ടാകും എന്നാണ് കേരളം ഉറ്റു നോക്കുന്നത്.

എകെ ആന്റണി

എകെ ആന്റണി

കഴിഞ്ഞ യുപിഎ മന്ത്രിസഭയിലെ രണ്ടാമന്‍ ആയിരുന്നു എകെ ആന്റണി. പ്രതിരോധ മന്ത്രി. ഇതുവരെ വലിയ ആരോപണങ്ങള്‍ക്ക് ഇദ്ദേഹം ഇട നല്‍കിയിട്ടില്ല.

വയലാര്‍ രവി

വയലാര്‍ രവി

പ്രവാസികാര്യ മന്ത്രിയായിരുന്നു വയലാര്‍ രവി. ക്യാബിനറ്റ് റാങ്ക്. ബിന്ധ്യാസും റുക്‌സാനയും പറയുന്നതുപോലുള്ള ആരോപണങ്ങള്‍ ഒന്നും ഇദ്ദേഹത്തിനെതിരെ ഇതുവരെ എവിടേയും ഉയര്‍ന്നിട്ടില്ല.

കെവി തോമസ്

കെവി തോമസ്

ഭക്ഷ്യ സഹമന്ത്രിയായിരുന്നു കെവി തോമസ്. ബ്ലാക്ക് മെയിലിങ് കേസില്‍ അറസ്റ്റ് ചെയ്ത തങ്ങളോട് പോലീസ് സമ്മര്‍ദ്ദം ചെലുത്തിച്ച് പറയാന്‍ ശ്രമിപ്പിച്ചവരുടെ പേരുകളില്‍ കെവി തോമസും ഉണ്ടായിരുന്നുവെന്ന് ബിന്ധ്യയും റുക്‌സാനയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ശശി തരൂര്‍

ശശി തരൂര്‍

രണ്ടാം യുപിഎ മന്ത്രിസഭയില്‍അംഗമായിരുന്ന ശശി തൂര്‍ ഐപിഎല്‍ വിവാദത്തോടെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു മുല്ലപ്പളളി.

ഇ അഹമ്മദ്

ഇ അഹമ്മദ്

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ഇതര കേന്ദ്ര മന്ത്രിയായിരുന്നു മുസ്ലീം ലീഗിന്റെ ഇ അഹമ്മദ്. ഇതുവരെ ഇത്തരം ആരോപണങ്ങളൊന്നും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടില്ല.

കൊടിക്കുന്നില്‍ സുരേഷ്

കൊടിക്കുന്നില്‍ സുരേഷ്

രണ്ടാം യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്നു കൊടിക്കുന്നില്‍. സോളാര്‍ കേസില്‍ ശാലു മേനോനെ ചുറ്റിപ്പറ്റിയായിരുന്നു കൊടിക്കുന്നിലിനെതിരെയുള്ള അപവാദങ്ങള്‍.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായരുമായി ചേര്‍ത്തായിരുന്നു കെസി വേണുഗോപാലിനെതിരെ അപവാദങ്ങള്‍ പ്രചരിച്ചിരുന്നത്.

English summary
Ruksana and Bindhya raise allegations against ex Union Ministers from Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X