കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രുക്‌സാനയും ബിന്ധ്യയും കീഴടങ്ങി; പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണി

  • By Gokul
Google Oneindia Malayalam News

കൊച്ചി: ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യയും രുക്‌സാനയും കീഴടങ്ങി. കൊച്ചി ഐജി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ ഇവര്‍ രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വ്യാഴാഴ്ച മുതല്‍ ഒളിവില്‍ പോവുകയായിരുന്നു.

ഇവര്‍ക്കുവേണ്ടി ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. അതിനിടെ പ്രമുഖ അഭിഭാഷകന്‍ മുഖാന്തിരം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ കീഴടങ്ങുന്നതാണ് കൂടുതല്‍ നല്ലതെന്ന നിയമോപദേശം ലഭിച്ചതോടെ ഇവര്‍ ഐജി ഓഫീസിലെത്തുകയായിരുന്നു.

ruksana-bindhya

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ടാറ്റാ സുമോയിലാണ് ഇവര്‍ ഐജി ഓഫീസിലെത്തിയത്. തുടര്‍ന്ന് ഐജി എം ആര്‍ അജിത് കുമാറിന്റെ മുമ്പാകെ ഇവര്‍ കീഴടങ്ങി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. തങ്ങളെ ചിലര്‍ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ഇവര്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയക്കാരടക്കമുള്ളവരുടെ പേരുകള്‍ പുറത്തുപറയുമെന്നും ഭീഷണിപ്പെടുത്തി. അബ്ദുള്ളക്കുട്ടിയുടെയും ശരത്ചന്ദ്ര പ്രസാദിന്റെയും കള്ളപ്പണം ജയചന്ദ്രന്റെ കയ്യിലുണ്ടെന്ന് ബിന്ധ്യാസ് വെളിപ്പെടുത്തുകയും ചെയ്തു.

സജികുമാര്‍ എന്നയാള്‍ നേരത്തെ നല്‍കിയ ബ്ലാക്ക് മെയിലിംഗ് കേസിലാണ് ഇരുവരെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി. പോലീസിന്റെ ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. പ്രതികള്‍ ഭീഷണിപ്പെടുത്തിയ രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണ ചുമത്തി രണ്ടുപേരെയും വീണ്ടും അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഇവര്‍ ഒളിവില്‍ പോകുന്നത്.

English summary
Ruksana and Bindhya surrenders in kochi IG office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X