റുക്‌സാന പറഞ്ഞു, ആ സിനിമ താരം കലാഭവന്‍ മണി
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസിന്റെ തുടക്കം മുതലേ ഒരു സിനിമ താരത്തിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. ഹാസ്യതാരമായ ഗായകന്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ദേശീയ പുരസ്‌കാരം കിട്ടിയ ഹാസ്യ താരമാണെന്നും ഇടക്കിടെ അഭ്യൂഹം പരന്നിരുന്നു.
എന്നാല്‍ റുക്‌സാനയുടെ വെളിപ്പെടുത്തലിന്റെ ശബ്ദ രേഖ പുറത്ത് വന്നപ്പോള്‍ അത് കലാഭവന്‍ മണിയാണെന്നാണ് പറയുന്നത്. നേരത്തെ തന്നെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കലാഭവന്‍ മണിയുടെ പേര് കൊച്ചി ബ്ലാക്ക്‌മെയ്‌ലിങ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയിരുന്നു.

ബിന്ധ്യ തോമസിന്റെ കെണിയില്‍ താന്‍ പെട്ടുപോവുകയായിരുന്നു എന്നാണ് റുക്‌സാന പറയുന്നത്. പ്രമുഖരെ കുടുക്കാന്‍ ബിന്ധ്യ തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും റുക്‌സാന ആരോപിക്കുന്നു.
ഇതാദ്യമായാണ് പ്രമുഖരുടെ പേരുകള്‍ ഇത്തരത്തില്‍ ഒരാള്‍ ലൈംഗിക ആരോപണമായി ഉന്നയിക്കുന്നത്. എന്നാല്‍ റുക്‌സാന ഉന്നയിക്കുന്നതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റുക്‌സാന ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലം ഇല്ലെന്നും പറയപ്പെടുന്നു.
എന്തായാലും മംഗളത്തിലൂടെ പുറത്ത് വന്ന റുക്‌സാനയുടെ വെളിപ്പെടുത്തലുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല. പി ചിദംബരത്തെ പോലുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയ നേതാവിനെതിരെ ആരോപണം ഉയര്‍ന്നിട്ടും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications