കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണപക്ഷത്ത് പ്രാദേശിക നേതാക്കള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ സംശയനിഴലില്‍: മുസ്ലിം ലീഗ്

Google Oneindia Malayalam News

കോഴിക്കോട്: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വന്‍ തുക വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാനുള്ള സിപിഐ നേതാക്കളുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നീക്കം വെളിച്ചായത് ഇടതു സര്‍ക്കാറിലെ അഴിമതി മലയുടെ ഒരറ്റം മാത്രമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇത്രയും ആസൂത്രിതവും ശൃംഖലവഴി കൂട്ടിയോജിപ്പിക്കുന്നതുമായ ഭൂമിക്കൊള്ള ആകസ്മികമല്ല. സംഭവത്തെ കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം.

kpa

വയനാട്ടിലും ഇടുക്കിയിലും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ട മിച്ചഭൂമി കയ്യേറാനും അതിന് വ്യാജ പ്രമാണങ്ങളുണ്ടാക്കി വില്‍പ്പന നടത്താനും വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും ഭരണ കക്ഷി നേതാക്കളും ഉള്‍പ്പെട്ട മാഫിയക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്.

പി.വി അന്‍വര്‍ എം.എല്‍.എ പരിധിയില്‍ കവിഞ്ഞ ഭൂമി കയ്യേറിയതായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് തുടര്‍ നടപടിക്ക് സാവകാശം നല്‍കാതെ സ്ഥലം മാറ്റിയത് ഒരുദാഹരണം മാത്രമാണ്. ഇടുക്കിയിലെയും എറണാകുളത്തെയും സബ് കലക്ടര്‍മാരെ മാറ്റിയതും ഭൂമാഫിയക്കെതിരെ നടപടിക്ക് ശ്രമിച്ചപ്പോഴായിരുന്നു. അഴിമതി രഹിത സര്‍ക്കാര്‍ എന്ന പ്രചാരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ ഈ ഒളിച്ചുകളി അവസാനിപ്പിക്കണം.

പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ സംസ്ഥാന നേതാക്കളും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസും സെക്രട്ടേറിയറ്റും വരെ സംcഇടതു ഭരണം കഴിയുമ്പോള്‍ കേരളം ബാക്കിയുണ്ടാവാത്ത അവസ്ഥയാണുണ്ടാവുകയെന്നും കെ.പി.എ മജീദ് പറഞ്ഞു.

കരിപ്പൂരിലെ ഹജ്ജ് ക്യാംപ് മാറ്റാനുള്ള കേന്ദ്രനീക്കം അപലപനീയമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരികരിപ്പൂരിലെ ഹജ്ജ് ക്യാംപ് മാറ്റാനുള്ള കേന്ദ്രനീക്കം അപലപനീയമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

പാലക്കാട് ബുദ്ധ ധര്‍മ്മം വൻതോതിൽ പ്രചരിച്ചതിന് തെളിവുകൾപാലക്കാട് ബുദ്ധ ധര്‍മ്മം വൻതോതിൽ പ്രചരിച്ചതിന് തെളിവുകൾ

English summary
ruling party local leaders to Secretariat are under suspicious says muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X