കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരും എസ്എഫ്‌ഐ നേതാവും തമ്മില്‍ ബന്ധം? ആ പഴയ കഥ വീണ്ടും കുത്തിപ്പൊക്കുന്നതാര്?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്‌നങ്ങളും വിദ്യാര്‍ഥി സമരവും ഒരു വഴിക്കെത്താതെ നീണ്ടുപോകുകയാണ്. ലോ അക്കാദമിയെയും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെയും സംബന്ധിച്ച് ദിനം പ്രതി എന്നോണം ഇഷ്ടം പോലെ കഥകളാണ് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കാണപ്പെടുന്നത്. ലക്ഷ്മി നായരോടുള്ള വ്യക്തി വൈരാഗ്യം മുതല്‍ അവരുടെ സെലിബ്രിറ്റി സ്റ്റാറ്റസിനോടുള്ള അസൂയ വരെയുണ്ട് ഇതിനുള്ള കാരണങ്ങളായി.

Read Also: പ്രായം മുതല്‍ കുളിസീന്‍ വരെ... ലക്ഷ്മി നായരെക്കുറിച്ച് മലയാളികള്‍ ഗൂഗിളില്‍ നടത്തുന്ന സെര്‍ച്ച് റിസള്‍ട്ടുകള്‍ കണ്ടാല്‍ ഞെട്ടും!

Read Also: ടിവി അവതാരക, കുക്കറി ഷോ.. ലക്ഷ്മി നായരുടെ വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം, വൈറൽ വീഡിയോ!

ഇതിനിടയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ലക്ഷ്മി നായര്‍ക്ക് ഒരു വിദ്യാര്‍ഥി നേതാവുമായി ബന്ധമുണ്ടെന്ന കഥ. ഇത് സംബന്ധിച്ച് ഒരു വിദ്യാര്‍ഥി സര്‍വ്വകലാശാലയ്ക്ക് പരാതിയും നല്‍കിയിരുന്നത്രെ. രാത്രി എട്ട് മണിയോടെ ഒരു എസ് എഫ് ഐ നേതാവിനെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടു എന്നാണ് പരാതിയില്‍ പറയുന്നത്. പഴയ ഈ കഥ കുത്തിപ്പൊക്കുന്നവര്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്.

ചെന്നത് പരാതി ബോധിപ്പിക്കാനോ

ചെന്നത് പരാതി ബോധിപ്പിക്കാനോ

2013 ഡിസംബര്‍ മാസത്തിലാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ പല ഗ്രൂപ്പുകളിലായി പോസ്റ്റുകള്‍ ഈ വിഷയത്തില്‍ പ്രത്യക്ഷപ്പെട്ടത്. ലോ അക്കാദമി പ്രിന്‍സിപ്പാളായ ലക്ഷ്മി നായരെയും എസ് എഫ് ഐയുടെ ഒരു സംസ്ഥാന നേതാവിനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടു എന്ന് ലോ അക്കാദമിയിലെ ഈവനിങ് ബാച്ച് വിദ്യാര്‍ഥി തന്നെയാണ് പരാതി പറഞ്ഞിരുന്നത് എന്നാണ് പോസ്റ്റുകളുടെ ചുരുക്കം.

ജീവന് പോലും ഭീഷണി

ജീവന് പോലും ഭീഷണി

താന്‍ ഇത് കണ്ടു എന്ന് പ്രിന്‍സിപ്പാളിനും എസ് എഫ് ഐ നേതാവിനും മനസിലായി എന്നും, തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഇവരായിരിക്കും ഉത്തരവാദികള്‍ എന്നാണ് പരാതിക്കാരന്‍ പറഞ്ഞത്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ആഭ്യന്തരമന്ത്രിക്ക് കത്തെഴുക വരെ ചെയ്തു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയപ്പെട്ടത്.

പാര്‍ട്ടിയിലും ചര്‍ച്ചയായി

പാര്‍ട്ടിയിലും ചര്‍ച്ചയായി

സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന രണ്ട് വ്യക്തികളെക്കുറിച്ചുള്ള വാര്‍ത്ത എന്ന തരത്തില്‍ ഇത് വലിയ ചര്‍ച്ചയായി. എസ് എഫ് ഐയിലും ഇക്കാര്യം ചെയ്യപ്പെട്ടിരുന്നത്രെ. 2013 നവംബര്‍ 30 ന് ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയുടെ എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ പഴയ കഥ വീണ്ടും പൊങ്ങിവരുന്നത്.

വേറെയും ആരോപണങ്ങള്‍

വേറെയും ആരോപണങ്ങള്‍

എനിക്ക് ആരോടെങ്കിലും വ്യക്തി വൈരാഗ്യം തോന്നിയാല്‍ പിന്നെ അത് ഒരിക്കലും മനസില്‍ നിന്നും പോകില്ല എന്നും മറക്കില്ല എന്നും പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ പറഞ്ഞിട്ടുള്ളതായി ലോ അക്കാദമിയിലെ ഒരുപാട് വിദ്യാര്‍ഥികള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രിന്‍സിപ്പാള്‍ പരസ്യമായിട്ട് തന്നെയാണ് പോലും പറയാറുള്ളത്. വിദ്യാര്‍ഥികളോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന അധ്യാപികയാണ് എന്നും പറയുന്നവരുണ്ട്.

എനിക്കൊത്ത് നിന്നാല്‍

എനിക്കൊത്ത് നിന്നാല്‍

ഇത് എന്റെ അച്ഛന്റെ കോളേജാണ്, എനിക്ക് തോന്നിയത് പോലെ ചെയ്യും. എനിക്കൊത്ത് നിന്നാല്‍ നിനക്കൊക്കെ കൊള്ളാം. ആദ്യമായി മുന്നില്‍ കാണുന്ന കുട്ടികളോട് നിനക്കൊക്കെ എന്ന് പറയുമ്പോഴേ ആ അധ്യാപികയുടെ നിലവാരം അറിയാമല്ലോ - ലക്ഷ്മി നായരെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ സംസാരിക്കവേ ഇങ്കു എന്ന വിദ്യാര്‍ഥിനി പറഞ്ഞതാണിത്. പീഡനം സഹിക്കാന്‍ വയ്യാതെ താന്‍ ഈ അക്കാദമി വിട്ടെന്നാണ് കുട്ടി പറയുന്നത്.

പരാതികള്‍ വേറെയുമുണ്ട്

പരാതികള്‍ വേറെയുമുണ്ട്

ചാനല്‍ ചര്‍ച്ചകളില്‍ കേള്‍ക്കുന്നതും വിദ്യാര്‍ഥിനികളും മറ്റും പരാതികളില്‍ പറയുന്നതുമായ കഥകളും ലക്ഷ്മി നായരെക്കുറിച്ച് ഇഷ്ടം പോലെ പ്രചരിക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ലക്ഷ്മി നായര്‍ പെണ്‍കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു പരാതി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ചിത്രങ്ങള്‍ മറ്റുള്ളവരെ കാണിച്ചു എന്നും പെണ്‍കുട്ടികളെ ചീത്ത വിളിക്കുന്നു എന്നും ലക്ഷ്മി നായര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നു.

ലക്ഷ്മി നായരുടെ വിവാദങ്ങള്‍

ലക്ഷ്മി നായരുടെ വിവാദങ്ങള്‍

അച്ഛന്‍ സ്ഥാപിച്ച കോളജില്‍ പ്രിന്‍സിപ്പാളായ ലക്ഷ്മി നായരെക്കുറിച്ചുള്ള വിവാദകഥകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ മാര്‍ക്കറ്റാണ്. ലോ അക്കാദമിയിലെ യഥാര്‍ഥ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതിന് പകരം ലക്ഷ്മി നായരെക്കുറിച്ച് മാത്രം ചര്‍ച്ചകള്‍ ഒതുങ്ങിപ്പോകുന്നു എന്നും പരാതികള്‍ ഉയരുന്നുണ്ട്. ലക്ഷ്മി നായരുടെ സെലിബ്രിറ്റി സ്റ്റാറ്റസാണ് വിവാദം ഇങ്ങനെ കത്തിപ്പടരാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.

ലക്ഷ്മി നായരുടെ സിപിഎം ബന്ധം

ലക്ഷ്മി നായരുടെ സിപിഎം ബന്ധം

കൈരളി ചാനലില്‍ കുക്കറി ഷോ അവതരിപ്പിക്കുന്നത് മാത്രമല്ല, ലക്ഷ്മി നായര്‍ക്ക് സി പി എമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാജിവെക്കില്ല എന്ന ലക്ഷ്മി നായരുടെ നിലപാടിന് പിറകില്‍ സിപിഎമ്മിലെ ചിലരുടെ സംരക്ഷണമാണെന്നാണ് പറയപ്പെടുന്നത്. ബന്ധുവായ സിപിഎം ഉന്നതന്റെ സംരക്ഷണമാണ് പ്രിന്‍സിപ്പലിന്റെ വാശിക്ക് പിന്നിലെന്ന് സമരക്കാരായ വിദ്യാര്‍ത്ഥികളും ആരോപിക്കുന്നുണ്ട്.

സ്വാധീനമുള്ള കുടുംബമാണ്

സ്വാധീനമുള്ള കുടുംബമാണ്

ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പലും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായര്‍ സിപിഐ അനുഭാവിയാണ്. മാത്രമല്ല നാരായണന്‍ നായരുടെ സഹോദരനാണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍. ലക്ഷ്മി നായര്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്നതിന് തെളിവായി ഈ ബന്ധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചൂണ്ടിക്കാട്ടപ്പെടുന്നത്.

എന്തുകൊണ്ടാണ് രാജിവെക്കാത്തത്

എന്തുകൊണ്ടാണ് രാജിവെക്കാത്തത്

മാതൃഭുമി നല്‍കിയ ഫേസ്ബുക്ക് ലൈവിലടക്കം രാജിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ലക്ഷ്മി നായര്‍. സമരരംഗത്ത് ശക്തമായുള്ള സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയോട് സമരത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി പോലും വാര്‍ത്തകളുണ്ടായിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ മുദ്രാവാക്യം വേണ്ടെന്ന് പാര്‍ട്ടി എസ്എഫ്ഐയോട് ആവശ്യപ്പെട്ടത് വിദ്യാര്‍ഥി സംഘടനയ്ക്ക് ക്ഷീണമായിരുന്നു.

ലക്ഷ്മി നായര്‍ കുടുങ്ങിയേക്കും

ലക്ഷ്മി നായര്‍ കുടുങ്ങിയേക്കും

ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് കൈമാറിയിട്ടുണ്ട്. ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉപസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനും ചട്ടലംഘനങ്ങള്‍ക്കും തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലക്ഷ്മി നായരെ വിലക്കിയേക്കും

ലക്ഷ്മി നായരെ വിലക്കിയേക്കും

പരീക്ഷാ ചുമതലകളില്‍ നിന്നും 5 വര്‍ഷത്തേക്ക് ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതായി അറിയുന്നു. കോളേജിലെ മെറിറ്റ് പ്രിന്‍സിപ്പല്‍ അട്ടിമറിച്ചുവെന്ന കണ്ടെത്തലും ലക്ഷ്മി നായര്‍ക്കെതിരെ ഉണ്ട്. ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നതിന് തെളിവുകളുണ്ടെന്നും പറയപ്പെടുന്നു. അതിലൊന്നാണ് ഇന്റേണല്‍ മാര്‍ക്ക്.

ഇന്റേണല്‍ മാര്‍ക്ക് കഥ ഇങ്ങനെ

ഇന്റേണല്‍ മാര്‍ക്ക് കഥ ഇങ്ങനെ

ഇന്റേണല്‍ മാര്‍ക്കില്‍ സര്‍വ്വകലാശാലയുടെ ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നും പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്നും 10 വരെയാക്കിക്കൊടുത്തതായും ആരോപണമുണ്ട്. പ്രിന്‍സിപ്പാളിന് വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ മാര്‍ക്കും ഇല്ലാത്ത ഹാജരും വാരിക്കോരി നല്‍കിയെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാല് പേജുകളുളള റിപ്പോര്‍ട്ടാണ് ഉപസമിതി സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഈ കഥ എവിടെ നിന്ന്

ലക്ഷ്മി നായര്‍ക്ക് എസ് എഫ് ഐ നേതാവുമായി ബന്ധമുണ്ട് എന്ന് പറയപ്പെടുന്ന ഈ കഥ ഇപ്പോള്‍ എവിടെ നിന്നും ഉയര്‍ന്നു വന്നു എന്നത് അജ്ഞാതമാണ്. താനൊരു സ്ത്രീയായത് കൊണ്ടാണ് തനിക്കെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉയരുന്നത് എന്നും തന്നെ വ്യക്തിപരമായി തകര്‍ക്കാനാണ് ശ്രമമെന്നും ലക്ഷ്മി നായര്‍ ആരോപിച്ചത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഈ കഥകള്‍. ഇതാണ് 2013ല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്.

English summary
Rumors spread about Lakshmi Nair and Law Academy in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X