ബിജെപിയുടെ കൂട്ടയോട്ടം തലസ്ഥാനത്ത്
തിരുവന്തപുരം: അഹമ്മദാബാദില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിയ്ക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും ബിജെപി കൂട്ടയോട്ടം നടത്തി. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരിലാണ് മോഡി പ്രതിമ നിര്‍മ്മിയ്ക്കുന്നത്. മോഡിയുടെ ആഹ്വാന പ്രകാരമാണ് രാജ്യ വ്യാപകമായി റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ ബിജെപി കൂട്ടയോട്ടം സംഘടിപ്പിയ്ക്കുന്നത്.
കോട്ടയത്ത് ബിജെപിയുടെ കൂട്ടയോട്ടം പിസി ജോര്‍ജ് ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. വേദിയില്‍ നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ടും പിസി ഉയര്‍ത്തിക്കാണിച്ചിരുന്നു. കൂട്ടയോട്ടത്തിന്റെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും

തിരുവനന്തപുരം
പാളയത്ത് നിന്നാണ് റണ്‍ ഫോര്‍ യൂണിറ്റി ആരംഭിച്ചത്

മോഡിയ്ക്ക് വേണ്ടി
മോഡിയുടെ ആഹ്വാന പ്രകാരമാണ് രാജ്യത്ത് പലയിടങ്ങളിലും ബിജെപി കൂട്ടയോട്ടം സംഘടിപ്പിയ്ക്കുന്നത്.

പ്രതിമയ്ക്ക് വേണ്ടി
അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ മോഡി സര്‍ക്കക്കാര്‍ സ്ഥാപിയ്ക്കുന്നതിന്റെ ഭാഗമായാണ് കൂട്ടയോട്ടം

വീണ്ടും പിസി
കോട്ടയത്ത് കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനത്തിന് പിസി ജോര്‍ജ് എത്തിയത് വിവാദമായി

കൂട്ടയോട്ടം
തിരുവനന്തപുരത്ത് നടന്ന കൂട്ടയോട്ടത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, അത്‌ലറ്റ് ബീന മോള്‍ എന്നിവര്‍ പങ്കെടുത്തു

ലുധിയാന
ലുധിയാനയില്‍ ബിജെപി നടത്തിയറണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടത്തില്‍ നിന്ന്












Click it and Unblock the Notifications