കീവും സുമിയും ഉള്‍പ്പടേയുള്ള നാല് യുക്രേനിയന്‍ നഗരങ്ങളില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ
കീവ്: യുക്രൈനില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഭാഗിമായ വെടിനിർത്തല്‍ പ്രഖ്യാപനമാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കീവ് ഉള്‍പ്പടേയുള്ള നാല് യക്രേനിയൻ നഗരങ്ങളിൽ നിന്ന് സാധാരണ പൌരന്മാരെ ഒഴിപ്പിക്കാൻ അനുവദിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് നിരവധി മാനുഷിക ഇടനാഴികൾ തുറക്കുമെന്നും റഷ്യൻ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിർത്തല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി. വെടിനിർത്തല്‍ പ്രഖ്യാപനം ഇവരുള്‍പ്പടേയുള്ളവർക്ക് ഏറെ ആശ്വാസകരമാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സുമിയും കീവും ഉള്‍പ്പടേയുള്ള പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ പൌരന്മാർക്ക് പുറത്തുകടക്കുന്നതിനായി ശനിയാഴ്ച മരിയുപോളിലും വോൾനോവാഖയിലും റഷ്യ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റഷ്യ കരാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളില്‍ തന്നെ ഷെല്ലിങ് കാരണം സിവിലിയന്മാരെ നീക്കം ചെയ്യുന്ന പ്രവർത്തികള്‍ നിർത്തിവെക്കേണ്ടി വന്നുവെന്ന് യുക്രൈന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇവിടേയും ശക്തമായ ആക്രണം തടർന്നു.

മരിയുപോളിൽ നിന്നും വോൾനോവാഖയിൽ നിന്നും സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള മാനുഷിക ഇടനാഴികൾ വീണ്ടും തുറക്കുമെന്ന് ഞായറാഴ്ചയും റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യന്‍ അക്രമണം കാരണം ജനങ്ങളെ ഒഴിപ്പിക്കുന്നത് തടസ്സപ്പെടുന്ന സാഹചര്യം തുടരുകയാണെന്നായിരുന്നു മരിയുപോള്‍ ഗവർണർ പാവ്‌ലോ കിറിലെങ്കോ വ്യക്തമാക്കിയത്.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications