കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്തിന് റഷ്യന്‍ കലാവിരുന്ന്

  • By Soorya Chandran
Google Oneindia Malayalam News

ഇന്ത്യയുും റഷ്യയും പണ്ടുമുതലേ നല്ല ബന്ധത്തിലാണ്. യുഎസ്എസ്ആറിന്റെ കാലം മുതലേ അത് അങ്ങനെ തന്നെയാണ്. അക്കാലത്ത് ഇന്ത്യ-റഷ്യ സാംസ്‌കാരിക വിനിമയ പരിപാടികള്‍ ഏറെ നടന്നിരുന്നു.

കാലം കുറേ കടന്നു പോയെങ്കിലും റഷ്യയോടുള്ള ആത്മബന്ധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി റഷ്യന്‍ ഗായക നൃത്ത സംഘമായ സിബിര്‍സ്‌കി ഉസോറിയുടെ കലാപ്രകടനങ്ങള്‍ തലസ്ഥാനത്ത് അരങ്ങേറി. എകെജി ഹാളില്‍ 2013 ഒക്ടോബര്‍ 22 ന് രാത്രിയായിരുന്നു പരിപാടി.

റഷ്യന്‍ സംഘത്തിന്റെ കലാവിരുന്ന് കാണാം

റഷ്യന്‍ ഫെസ്റ്റ്

റഷ്യന്‍ ഫെസ്റ്റ്

റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

സിബിര്‍സ്‌കി ഉസോറി

സിബിര്‍സ്‌കി ഉസോറി

ലോക പ്രശസ്തമായ റഷ്യന്‍ ഗായക നൃത്ത സംഘമാണ് സിബിര്‍സ്‌കി ഉസോറി. യൂറോപ്യന്‍ ഡാന്‍സ് റിയാലിറ്റി ഷോ, ഗോള്‍ഡന്‍ ബുക്ക് ഓഫ് കള്‍ച്ചറല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്

ക്ലാസ്സിക്കും നാടനും

ക്ലാസ്സിക്കും നാടനും

നമ്മുടെ നാട്ടിലേതുപോലെ തന്നെ ക്ലാസ്സിക്കല്‍ നൃത്തവും നാടോടി നൃത്തവും ഒക്കെയുണ്ട് റഷ്യയിലും

റഷ്യന്‍ സുവനീര്‍

റഷ്യന്‍ സുവനീര്‍

റഷ്യന്‍ സുവനീര്‍ എന്നപേരില്‍ ക്ലാസ്സിക്കല്‍ നൃത്തവും സൈബീരിയന്‍ ഫോക്ക് ഡാന്‍സും സിബിര്‍സ്‌കി ഉസോറി സംഘം അവതരിപ്പിച്ചു.

English summary
Russia's famous Sibirskie Uzori dance and music group presented a Russian dance and musical evening for the residents of the capital city at AKG Hall .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X