Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ദില്ലിയിലെത്തി: ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ദില്ലി: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ദില്ലിയിലെത്തി. ദ്വിദിന ഇന്ത്യാ സന്ദർശനത്തിനെത്തിയ ലാവ്‌റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുടെ ഉക്രെയ്‌നിനെതിരായ ആക്രമണത്തിന് ശേഷം മോസ്‌കോയിൽ നിന്നുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള സന്ദർശനമാണിത്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസിന്റെ സന്ദർശനത്തിടെ തന്നയാണ് ലാവ്‌റോവിന്റെ സന്ദർശനം.

ഫെബ്രുവരി 24-ന് റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള റഷ്യൻ വിദേശകാര്യ മന്ത്രിയുടെ മൂന്നാമത്തെ വിദേശ സന്ദർശനം കൂടിയാണിത്. തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളായിരുന്നു നേരത്തെ സന്ദർശിച്ചത്. പാശ്ചാത്യ ഉപരോധം രൂക്ഷമാണെങ്കിലും റഷ്യയിൽ നിന്ന് ഇന്ത്യ സാധനങ്ങൾ വാങ്ങുന്നത് തുടരുകയാണ്. ഇത് പശ്ചാത്യ ശക്തികള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.

russia

റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന് ആതിഥേയത്വം നല്‍കാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് അമേരിക്കന്‍ സഖ്യകക്ഷികളും ആസ്ട്രേലിയയും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് പശ്ചാത്ത ശക്തികള്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് തുരങ്കം വെക്കുന്ന നിലപാടാണ് റഷ്യന്‍ നിർദേശം പരിഗണിച്ചതിലൂടെ ഇന്ത്യ കാട്ടിയതെന്നാണ് വിമർശനം.

"ഇപ്പോൾ ചരിത്രത്തിന്റെ ശരിയായ വശത്ത് നിൽക്കാനും അമേരിക്കയ്‌ക്കും മറ്റ് ഡസൻ കണക്കിന് രാജ്യങ്ങൾക്കുമൊപ്പം നിൽക്കാനുമുള്ള സമയമാണ്. അതോടൊപ്പം തന്നെ ഉക്രേനിയൻ ജനതയ്‌ക്കൊപ്പം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുകയും പ്രസിഡന്റ് പുടിന്റെ യുദ്ധത്തിന് ഊർജ്ജം നല്‍കാതെയും നിലകൊള്ളണം"- യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ ബുധനാഴ്ച വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Recommended Video

cmsvideo
    പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+