സ്‌കൂള്‍ കലോത്സത്തിന് ഹലാല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചാല്‍ ഹിന്ദു ഐക്യവേദി തടയും; ആര്‍വി ബാബു
തിരുവനന്തപുരം: കലോത്സവങ്ങളില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ഹിന്ദു ഐക്യവേദി തടയുമെന്ന് ആര്‍ ബാബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സ്‌കൂള്‍ കലോത്സവം മുതല്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ വി ബാബു ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
കലോത്സവത്തനെത്തുന്ന കുട്ടികള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ നോണ്‍വെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചത്. വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേസമയം, കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നതിനെതിരെ വലിയ വിവാദമാണ് ഉയര്‍ന്നത്. ഭക്ഷണത്തില്‍ നോണ്‍വെജ് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ട് വരികയായിരുന്നു, ഇത് വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ഇപ്പോള്‍ കലോത്സവം അവസാനിച്ചിട്ടും വിവാദം അവസാനിക്കാത്ത സ്ഥിതിയായി. പിന്നാലെ അടുത്ത കലോത്സവം മുതല്‍ ഭക്ഷണം പാകം ചെയ്യാനില്ലെന്ന് അറിയിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി രംഗത്തെത്തിയിരുന്നു.
സ്‌കൂള്‍ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ലെന്നാണ് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞിരിക്കുന്നത്. ഇത്തവണത്തെ വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. സ്‌കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നു. അന്ന് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചു.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടന്ന സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണത്തില്‍ പോലും വര്‍ ഗീയ വിഷം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചതു കൊണ്ടാണ് പഴയിടം മോഹനന്‍ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
സി പി എം നേതാക്കള്‍ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഭക്ഷണ വിവാദമുണ്ടാക്കിയതെന്നും ആലപ്പുഴയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരണകക്ഷി നേതാക്കള്‍ പച്ചയായ വിഭാ ഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി. ഭക്ഷണത്തിന്റെ പേരില്‍ പോലും വര്‍ ഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സി പി എം നേതാക്കളും സഹയാത്രികരും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications