കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശയ്ക്കു ശേഷം എസ്.ഹരീഷിന്റെ പുതിയ നോവല്‍; പ്രസിദ്ധീകരിക്കുന്നത് ട്രൂ കോപ്പി തിങ്കില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 'മീശ'യ്ക്കു ശേഷം നോവലിസ്റ്റ് എസ്.ഹരീഷിന്റെ പുതിയ നോവല്‍. വരുന്ന ബുധനാഴ്ച്ച തുടങ്ങാനിരിക്കുന്ന ട്രൂ കോപ്പി തിങ്ക് എന്ന വെബ് പോര്‍ട്ടലിലാണ് ഹരീഷിന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ പോസ്റ്റര്‍ ട്രൂകോപ്പി തിങ്ക് പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജിലാണ് പുറത്തുവിട്ടത്.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ച എസ്. ഹരീഷിന്റെ ആദ്യ നോവലായ മീശ മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു പ്രസിദ്ധീകരിച്ചു വന്നത്. എന്നാല്‍ മൂന്ന് ലക്കം കഴിഞ്ഞപ്പോള്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമിക്ക് നോവല്‍ പിന്‍വലിക്കേണ്ടി വന്നിരുന്നു.

sharesh

തുടര്‍ന്ന് നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യഹര്‍ജി പരിഗണിക്കവെ പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഉള്‍പ്പെടുന്ന ബഞ്ചിന്റെ 2018 സെപ്റ്റംബര്‍ 5-ലെ വിധിയിലൂടെ സുപ്രീം കോടതി മീശ എന്ന നോവല്‍ നിരോധിക്കണമെന്നുള്ള ആവശ്യം തള്ളിക്കളയുകയും ഏതെങ്കിലും ഒരു ഭാഗം വച്ചല്ല ഒരു കൃതിയെ വിലയിരുത്തേണ്ടതെന്നും എഴുത്തുകാരന്റെ ഭാവനയെ തടയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

യുഎഇയിലും ഒമാനിലും മരണം ; കുവൈത്ത് കര്‍ഫ്യൂവിലേക്ക്, ഗള്‍ഫില്‍ 200 ലേറെ പേര്‍ക്ക് കൊറോണയുഎഇയിലും ഒമാനിലും മരണം ; കുവൈത്ത് കര്‍ഫ്യൂവിലേക്ക്, ഗള്‍ഫില്‍ 200 ലേറെ പേര്‍ക്ക് കൊറോണ

പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ ; നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചുപ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ ; നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

English summary
s hareesh new novel to be release in online portal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X