• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്'

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമെ പീഡിപ്പിക്കാനു എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ടെന്ന് ശാരദകുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദകുട്ടിയുടെ പ്രതികരണം. പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

കോണ്‍ഗ്രസിന്റെ മെഗാ യുപിഎ ഒരുങ്ങുന്നു, രാജ്യസഭാ ഉപാധ്യക്ഷ പദവി ഡിഎംകെയ്ക്ക്, ഒരൊറ്റ വെല്ലുവിളി!!

വലിയൊരു അശ്ലീലമായിരുന്നു

വലിയൊരു അശ്ലീലമായിരുന്നു

"നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്.അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളില്‍ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയില്‍ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നു.'

പ്രതിഷേധവും വെറുപ്പുമുണ്ട്

പ്രതിഷേധവും വെറുപ്പുമുണ്ട്

'അതിവിടെ സ്ഥിരമായി നേരിടുന്നവര്‍ കണ്ടു പഴകിയതാണ്. അവര്‍ക്ക് പെട്ടെന്നു പിടി കിട്ടുന്നതാണ്.സങ്കടമുണ്ട്, നിരാശയും പ്രതിഷേധവും വെറുപ്പുമുണ്ട്. അതു രേഖപ്പെടുത്താന്‍ വാക്കുകളില്ല..പ്രതിപക്ഷ നേതാവ് എന്നത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഒരു ഉന്നതപദവിയാണ്. ഭരണത്തിന്റെ ഭാഗം തന്നെയാണ്.'ശ്രുതി കേട്ട മഹീശര്‍ തന്നെയീ വൃതിയാനം' തുടങ്ങുകില്‍ ധര്‍മ്മഗതിയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം?'

ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും

ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും

'എല്ലാക്കാലത്തും സ്ത്രീവിരുദ്ധ പ്രസ്താവങ്ങളോടു നടത്തിയ പ്രതികരണങ്ങള്‍ മിനക്കെട്ടിരുന്നു തപ്പിയാല്‍ എന്റെ ടൈം ലൈനില്‍ കിട്ടും. അതു കണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ 'അന്നു തള്ളേടെ വായില്‍ പഴമായിരുന്നോ' എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് ഇറങ്ങാവൂ . ആരു ചീത്തവിളിച്ചാലും ഞാന്‍ സ്ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും.' എന്നും ശാരദകുട്ടി പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം

രമേശ് ചെന്നിത്തലയുടെ പ്രതികരണം

കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനായ എന്‍ജിഒ അസോസിയേഷനില്‍ ഹെല്‍ത്ത്് ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്‍ എന്ന് പറയുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ അംഗമല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

cmsvideo
  Ramesh chennithala's black humour went wrong | Oneindia Malayalam
  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നത് കള്ളം

  കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നത് കള്ളം

  പ്രദിപ് കുമാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നത് കള്ളമാണ്. അന്വേിഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞത്. എന്‍ജിഒ യൂണിയനില്‍പ്പെട്ട ആളാണെന്നാണ് അറിഞ്ഞത്. അതെന്താ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടോയെന്നുമായിരുന്നു ചെന്നിത്തലയുടെ മറിച്ചുള്ള ചോദ്യം. പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാജിവെക്കണം എന്നതുള്‍പ്പെടെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്.

  ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!

  കൊവിഡ് ഭേദമാവാനോ മരണനിരക്ക് കുറക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഐസിഎംആര്‍

  English summary
  S Saradakutty against controversial statement of Ramesh Chennithala about rape
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X