കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍വാള്‍ക്കര്‍ ഗന്ധം പല നിലകളില്‍ ഒരു മുന്നറിയിപ്പാണ്, കരുതല്‍ വേണം, പേരിടലിനെതിരെ ശാരദക്കുട്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിടുന്നതിനെതിരെ എഴുത്തുകാരി എസ് ശാരദക്കുട്ടി. ശാസ്ത്രസാങ്കേതിക സര്‍വകലാശാലയ്ക്ക് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിലൂടെ എന്ത് ചരിത്രബോധമാണ് സമൂഹത്തില്‍ ഉണര്‍ത്തേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. വിദ്വേഷത്തിന്റെ വര്‍ഗീയതുടെയും വാസസ്ഥലങ്ങളായി മാറരുത് അക്കാദമിക് സ്ഥാപനങ്ങളെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

1

പോണ്ടിച്ചേരി സര്‍വ്വകലാശാലാ കാംപസില്‍ മോളെ ചേര്‍ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് കാംപസിലെ ഹോസ്റ്റലുകളുടെ പേരുകളാണ്. സുബ്രഹ്മണ്യ ഭാരതി ഹോസ്റ്റല്‍, കമ്പര്‍ ഹോസ്റ്റല്‍, ഭാരതിയാര്‍ ഹോസ്റ്റല്‍, ടാഗോര്‍ ഹോസ്റ്റല്‍, മൗലാനാ അബുള്‍ കലാം ഹോസ്റ്റല്‍, മദര്‍ തെരേസ ഹോസ്റ്റല്‍, മാദം ക്യൂറി ഹോസ്റ്റല്‍, കല്‍പനാ ചൗളാ ഹോസ്റ്റല്‍, സര്‍വേപ്പല്ലി രാധാകൃഷ്ണന്‍ ഹോസ്റ്റല്‍, കാളിദാസ് ഹോസ്റ്റല്‍, ഗംഗ, യമുന, കാവേരി, സരസ്വതി ഇതെല്ലാം കാംപസിലെ ഹോസ്റ്റലുകളാണ്.

ഒരു അക്കാദമിക് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഇടങ്ങള്‍ക്ക് അക്കാദമികവും രാഷ്ട്രീയവും പാരിസ്ഥിതികവും ചരിത്രപരവുമായ ഓര്‍മ്മപ്പെടുത്തലുണ്ടാവുക എന്നത് വലിയൊരു മികവായി അന്നെനിക്കു തോന്നിയിരുന്നു. കാംപസിന്റെ രാഷ്ട്രീയമെന്തു തന്നെ ആയിരിക്കുമെന്നറിയില്ലായിരുന്നുവെങ്കിലും അഭിമാനം തോന്നി, ഉപരിപഠനത്തിന് മോള്‍ താമസിക്കുന്ന കാംപസിന്റെ ചരിത്ര ബദ്ധമായ ഒരു അന്തരീക്ഷത്തെ ഓര്‍ത്ത് .

കേരളത്തില്‍ ഒരു ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലക്ക് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന പേര് ഗോള്‍വാള്‍ക്കറുടേതാണ്. ഇത് എന്തു ചരിത്രബോധമാണ് സമൂഹത്തില്‍ ഉണര്‍ത്തേണ്ടത് ? അശാസ്ത്രീയതയുടെയും വിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും പ്രാകൃതത്വങ്ങളുടെയും വാസസ്ഥാനങ്ങളായി മാറരുത് നമ്മുടെ അക്കാദമിക സ്ഥാപനങ്ങള്‍ . ഭാവിയിലേക്കുള്ള വിദ്യാര്‍ഥികളുടെ സഞ്ചാരപഥങ്ങളില്‍ പുതിയ വെളിച്ചങ്ങളും തെളിച്ചങ്ങളുമാണുണ്ടാകേണ്ടത്.

Recommended Video

cmsvideo
Burevi will not come to kerala

നന്നായി പഠിച്ചിറങ്ങിയാലും തങ്ങള്‍ പഠിച്ച സ്ഥാപനങ്ങള്‍ കുട്ടികളില്‍ വില കുറഞ്ഞതും അധമത്വം കലര്‍ന്നതും വര്‍ഗ്ഗീയ ചിന്തകള്‍ ഉണര്‍ത്തുന്നതും ഏകാധിപത്യത്തിന്റെ പരുക്കുകള്‍ ഉള്ളതുമായ ചിന്തകള്‍ അവശേഷിപ്പിക്കരുത്.
ഗോള്‍വാള്‍ക്കര്‍ ഗന്ധം പല നിലകളില്‍ ഒരു മുന്നറിയിപ്പു തരുന്നതാണ്. കരുതല്‍ വേണം.

English summary
s saradakutty criticise central government's move to name rgcb after ms golwalkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X