Get Updates
Get notified of breaking news, exclusive insights, and must-see stories!

7 പേര്‍ക്ക് പുതുജീവന്‍ ജീവന്‍ നല്‍കി വിനോദ് യാത്രയായി: ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനം

കൊല്ലം: വിനോദ് മരണപ്പെട്ടെങ്കിലും ഇന്ന് ഏഴ് പേരിലൂടെ ജീവിക്കുകയാണ്. സംസ്ഥന ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയായ വിനോദില്‍ നിന്ന് സ്വീകരിച്ചത് എട്ട് അവയവങ്ങളാണ്. ഇതോടെ ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ വിനോദിന് കഴിഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളില്‍ നിന്ന് എട്ട് അവയവങ്ങള്‍ ശേഖരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (എം സി എച്ച്) നടത്തിയ ആദ്യത്തെ മള്‍ട്ടി ഓര്‍ഗന്‍ വീണ്ടെടുക്കല്‍ പ്രക്രിയ കൂടിയാണിത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഒരു സമ്മതത്തോടെ അവയവ മാറ്റിവയ്ക്കല്‍ ആവശ്യമുള്ള ഏഴ് രോഗികളുടെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകരാന്‍ സഹായിച്ചു.

kerala

വിനോദിന്റെ ഹൃദയം ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഒരു വൃക്ക ഇവിടെ കിംസ് ആശുപത്രിയിലേക്കും മറ്റൊന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയി. തോളടക്കം ഇരു കൈകളും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും (എയിംസ്) തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് കണ്ണുകളും കൊണ്ടുപോയി. 100ാമത് വൃക്ക മാറ്റിവെക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനും ഇത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സഹായിച്ചു.

ഡിസംബര്‍ രണ്ടിന് കൊല്ലം കല്ലുംതാഴത്തിന് സമീപം സ്വകാര്യ ബസിനു പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ തൊടിയില്‍ വിനോദിന് (54) തലയ്ക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫില്‍ ഷെഫ് ജോലി നഷ്ടപ്പെട്ട വിനോദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ- സുജാത, മക്കള്‍ ഗീതു, നീതു.

നിലവില്‍ വാടക വീട്ടിലാണ് വിനോദിന്റെ കുടുംബം താമസിക്കുന്നത്. കാന്‍സര്‍ രോഗിയായ മകള്‍ നീതു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+