ഭക്തര്‍ കുറഞ്ഞു.. എന്നിട്ടും ശബരിമലയില്‍ റെക്കോഡ് വരുമാനം..! മണ്ഡലകാലത്ത് 332.77 കോടി രൂപ
പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ റെക്കോഡ് വരുമാനം. ഈ വര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി എങ്കിലും 332 കോടി രൂപയാണ് ശബരിമലയില്‍ വരുമാനമായി ലഭിച്ചത് എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മണ്ഡലകാല സീസണ്‍ അവസാനിക്കുമ്പോള്‍ ലഭിച്ചിരുന്നത് 297.06 കോടി രൂപയായിരുന്നു. ഇത്തവണ അത് 332.77 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35.71 കോടി രൂപയാണ് ഇത്തവണ അധികം ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കാണിത്. ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് സമാപനമാകും. ഇന്നത്തെ കണക്ക് കൂടി വരുമ്പോള്‍ വരുമാനം ഇനിയും കൂടും. ശനിയാഴ്ച ഉച്ച വരെ 30,56,871 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വെളളിയാഴ്ച 37,521 പേരും മണ്ഡലപൂജ ദിവസമായ ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെ 17,818 പേരും എത്തി.

കഴിഞ്ഞ സീസണില്‍ മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേരാണ് എത്തിയത്. ഏകദേശം രണ്ട് ലക്ഷത്തോളം ഭക്തരുടെ കുറവാണ് ഈ സീസണില്‍ ഉണ്ടായിരിക്കുന്നത്. എന്നിട്ടും വരുമാനത്തില്‍ 35 കോടിയോളം അധികം നേടാനായി. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം എന്നിവയിലൂടെ ലഭിച്ച തുരയാണ് 3332.77 കോടി രൂപ. ഇത്തവണ കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്.
കഴിഞ്ഞ വര്‍ഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയായിരുന്നു. കാണിക്കയില്‍ മാത്രം 3 കോടി രൂപയുടെ വര്‍ധനവ് ഉണ്ടായി. തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാന്‍ സാധിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ ബാക്കി എല്ലാം ഭംഗിയായി നടന്നു എന്നും പരാതികള്‍ അപ്പേപ്പോള്‍ പരിഹരിക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് നട അടയ്ക്കുമ്പോള്‍ മുതല്‍ അരവണ ഉല്‍പാദനം കൂട്ടും. മകരവിളക്കിനായി നട തുറക്കുമ്പോള്‍ 12 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി കരുതും. പത്ത് എന്ന നിയന്ത്രണം തുടര്‍ന്നാല്‍ ശേഷിക്കുന്ന കാലയളവില്‍ പ്രശ്‌നമുണ്ടാകില്ല. കൂടുതല്‍ വേണ്ടവര്‍ക്ക് ജനുവരി 20 ന് ശേഷം തപാല്‍മാര്‍ഗം അയക്കും. അതേസമയം ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട വീണ്ടും തുറക്കുക.












Click it and Unblock the Notifications