ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടത്താന്‍ തീരുമാനം; അനുമതിക്കായി കേന്ദ്രത്തോട് അഭ്യർത്ഥിക്കും
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി വിലുലീകൃതമായ രീതിയിൽ നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന് അനുമതി നൽകാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കും. ആദ്യ ഘട്ടത്തിൽ അങ്കമാലി - എരുമേലി - നിലയ്ക്കൽ പാത പൂർത്തീകരിക്കും. നിർമാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന് സർക്കാർ തീരുമാനം തുടരും.
ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും, ആർ ബി ഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകുമെന്നും വികസവ ഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലി മുതൽ എരുമേലി വരെ 110 കിലോ മീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽ വേ ലൈൻ 1997 - 98 ലെ റെയിൽവേ ബജറ്റിലെ നിർദ്ദേശമാണ്. ഈ പദ്ധതിക്കായി 8 കിലോ മീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കലാടിക്കും ഇടയിലുള്ള 7 കിലോ മീറ്റർ പാതയുടെ നിർമ്മാണം വളരെ മുൻപ് തന്നെ പൂർത്തീകരിച്ചതാണ്.
ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോ മീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. 26.9.2019 ലെ റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെച്ചു.
അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50 ശതമാനം തുക സർക്കാര് വഹിക്കണമെന്ന് റെയിൽ വേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50 ശതമാനം ചെലവ് കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് 07.01.2021 ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമാണ ചെലന് 3800.93 കോടി രൂപയായി വർദ്ധിച്ചു. റെയിൽ വേ ബോർഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50 ശതമാനം തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലുും പദ്ധതി റെയിൽ വേ പുനരരുജ്ജീവിപ്പിച്ചിട്ടില്ല.
കേരശ വികസനത്തിന് വലിയ കുതിപ്പേകും വിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണ്. നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഉള്ള ചെങ്ങന്നൂർ - പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications