ശബരിമലയിലെ തിരക്ക്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഓൺലൈനായി അവലോകന യോഗം
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡി ജി പി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസങ്ങളിൽ തിക്കും തിരക്കും കൂടി തീർത്ഥാടകർക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. അടിയന്തിരമായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് യോഗം. ശബരിമലയിലേക്കുള്ള തീർത്ഥാടന വഴികളിലെല്ലാം തിരക്ക് തുടരുകയാണ്.

പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെ എസ് ആർ ടി സി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പോലീസ് നിലവിൽ ഗാതഗത ക്രമീകരണം ഏർപ്പെടുത്തുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പോലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹൈക്കോടതി വിഷയം പരിഗണിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് നടപടി.
അതേ സമയം പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്ന് ദേവസ്വം ബോർഡ് വിലയിരുത്തിയിരുന്നു.
പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വന മേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാതെ ദുരിതത്തിലാണെന്ന് പറയുന്നത്.
അതേ സമയം ഇന്നലെ ഏകദേശം 75,000ഭക്തർ ശബരമല സന്ദർശനം നടത്തിയതായാണ് കണക്കുകൾ. ഇതിൽ 54 692 പേരും വൈകീട്ട് ഏഴ് വരെ വെർച്വൽ ക്യൂ വഴിയാണ് ദർശനം നടത്തിയത്. മഞ്ദല കാല ഉത്സവത്തിനായി നട തുറന്ന് 25 ദിവസത്തിലേക്ക് എത്തുമ്പോൾ ഇതുവരെ ആകെ
15,82,536 ലക്ഷം ഭക്തർ ആണു ദർശനം നടത്തിയത്.












Click it and Unblock the Notifications