Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല അപകടത്തിന് കാരണം പോലീസ്; അപകട സ്ഥലത്തുണ്ടായത് 9 പോലീസുകാര്‍ മാത്രം

വലിയ തിരക്ക് വന്നപ്പോള്‍ ഒമ്പത് പോലീസുകാര്‍ക്ക് തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സന്നിധാനം: ശബരിമല അപകടത്തിന് കാരണം പോലീസാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പോലീസിന്റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണാണ് അപകടമുണ്ടായതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. അപകട സ്ഥലത്ത് ഒമ്പത് പോലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്.

വലിയ തിരക്ക് വന്നപ്പോള്‍ ഒമ്പത് പോലീസുകാര്‍ക്ക് തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കിടെയാണ് അപകടമുണ്ടായത്.

 മന്ത്രി

മന്ത്രി

അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

 ആശുപത്രി

ആശുപത്രി

മന്ത്രിയും ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

 ജാഗ്രതാ നിര്‍ദേശം നല്‍കി

ജാഗ്രതാ നിര്‍ദേശം നല്‍കി

പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ സാഹചര്യം സാധാരണ നിലയിലാണെന്നും മന്ത്രി പറഞ്ഞു.

 അപടത്തിന് ഇടയാക്കി

അപടത്തിന് ഇടയാക്കി

തങ്ക അങ്കി ചാര്‍ത്തി ദീപാരാധന തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മാളികപ്പുറത്തിനു സമീപം ഭക്തരുടെ ഭക്തരുടെ തള്ളിക്കയറ്റം ഉണ്ടായത്. വടംകെട്ടി തടഞ്ഞുനിര്‍ത്തിയ അയ്യപ്പന്മാരെ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഇടിച്ചു കയറിയതാണ് അപകടത്തിനിടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+