കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഡാലോചന നടന്നത് വിദേശത്ത്; ഭൂമി ഏറ്റെടുക്കാൻ ബിലീവേഴ്സ് ചർച്ചിന് പണം നൽകുന്നത് അഴിമതി: സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ മറവിൽ സർക്കാർ ഭൂമി പണം കൊടുത്ത് ഏറ്റെടുത്ത് കോടികൾ കൊയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. ഇതിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിന് പതിച്ചു നൽകാനുള്ള ഗൂഢാലോചന നടന്നത് വിദേശത്താണെന്നും ഇക്കാര്യത്തിൽ യു.ഡി.എഫും സർക്കാറിന് ഒപ്പമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

ശതകോടികളുടെ അഴിമതിയ്ക്കെതിരെ ബിജെപി എല്ലാ വഴികളും ഉപയോഗിച്ച് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. 27ന് ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനമെടുക്കും. 700 ഏക്കർ ഭൂമി ആവശ്യമുള്ള വിമാനത്താവളത്തിനാണ് 2200 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത്. വിവിധ കോടതികളിലും സ്ഥലം സർക്കാർ ഭൂമിയാണെന്ന് സർക്കാർ തന്നെ വ്യക്താക്കിയതാണെന്നും കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

k surendran

സംസ്ഥാനത്തെ മുഴുവൻ കൈയ്യേറ്റക്കാർക്കും അനുകൂലമായ നടപടിയാണ് ഭൂമിയുടെ പണം കെട്ടിവെയ്ക്കാനുള്ള നടപടിയിലൂടെ സർക്കാർ സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയും ബിലീവേഴ്സ് ചർച്ചും നടത്തിയ അഴിമതിയാണിത്. ഭരണത്തിന്റെ അവസാന വർഷം എങ്ങനെയും പണം ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ആത്മഹത്യാപരവും നീചവുമായ നടപടിയാണിത്. സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
CM Pinarayi vijayan's reply to mullapally Ramachandran | Oneindia Malayalam

രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നിലപാട് ബിലീവേഴ്സ് ചർച്ചിന് അനുകൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിൻ്റെ അഴിമതിക്ക് കൂട്ടുനിൽക്കുന്ന പതിവ് പ്രതിപക്ഷം ആവർത്തിക്കുകയാണ്.
ചൈനയുടെ കാര്യം വരുമ്പോൾ സിപിഎം നിലപാട് എക്കാലത്തും രാജ്യദ്രോഹപരമാണെന്ന് സുരേന്ദൻ ആരോപിച്ചു. 62ൽ ചൈന ചൈനയുടെ സ്ഥലമെന്നും ഇന്ത്യ ഇന്ത്യയുടെ സ്ഥലമെന്നും കരുതുന്ന സ്ഥലത്തിനാണ് യുദ്ധമെന്ന ഇഎംഎസിൻ്റെ നിലപാട് തന്നെയാണ് സിപിഎമ്മിന് ഇപ്പോഴും. സമാധാനമാണെങ്കിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കാമെന്ന സിപിഎമ്മിൻ്റെ നിലപാട് അപഹാസ്യമാണ്.

ചൈനയെ ഇന്ത്യ അടക്കമുള്ള സാമ്രാജ്യത്വശക്തികൾ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പാർട്ടി സമ്മേളനത്തിൽ വിലയിരുത്തിയവരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണെന്നും സുരേന്ദ്രൻ ചോദിച്ചു. യോഗ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ പാർട്ടി ഓഫീസുകളിലും 20 ആളുകളിൽ കൂടാതെയുള്ള ചടങ്ങുകൾ ബി.ജെ.പി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെന്റിലേറ്ററിന്റെ പ്ലഗ് ഊരി മാറ്റി എയർകൂളർ ഘടിപ്പിച്ചു, ഐസലേഷൻ വാര്‍ഡിൽ നാൽപ്പതുകാരന് ദാരുണാന്ത്യംവെന്റിലേറ്ററിന്റെ പ്ലഗ് ഊരി മാറ്റി എയർകൂളർ ഘടിപ്പിച്ചു, ഐസലേഷൻ വാര്‍ഡിൽ നാൽപ്പതുകാരന് ദാരുണാന്ത്യം

 'ഇല്ല, ഒ രാജഗോപാൽ കഴിഞ്ഞ് മതിയെന്ന്, പാർട്ടി അധ്യക്ഷ സ്ഥാനവും വേണ്ടാന്ന്'; വേണുഗോപാലിന്റെ കുറിപ്പ് 'ഇല്ല, ഒ രാജഗോപാൽ കഴിഞ്ഞ് മതിയെന്ന്, പാർട്ടി അധ്യക്ഷ സ്ഥാനവും വേണ്ടാന്ന്'; വേണുഗോപാലിന്റെ കുറിപ്പ്

English summary
Sabarimala Airport: k surendran against govt and opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X