Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയെ തകർക്കാൻ വന്നാൽ നിന്റെയൊക്കെ ചെങ്കൊടി റോഡിലിട്ട് കത്തിക്കും.. കലിതുള്ളി ബിജെപി നേതാവ്

Recommended Video

cmsvideo
    ശബരിമലയെ തകർക്കാൻ വന്നാൽ ചെങ്കൊടി റോഡിലിട്ട് കത്തിക്കും

    ആലപ്പുഴ: ശബരിമല അയ്യപ്പന് വേണ്ടിയുള്ള ശരണംവിളികള്‍ക്കൊപ്പം കൊലവിളികളും തെറിവിളികളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ വാളുകള്‍. മല ചവിട്ടുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് വരെ അയ്യപ്പന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര്‍ പ്രഖ്യാപിക്കുന്നു. വിശ്വാസികളെന്ന് സ്വയം വിളിക്കുന്ന ഇവര്‍ക്ക് മാത്രമല്ല, ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ നേതാക്കളും നാക്കിന് ലൈസന്‍സ് ഇല്ലാത്ത വിധത്തിലാണ് ഓരോന്ന് വിളിച്ച് പറയുന്നത്.

    കഴിഞ്ഞ ദിവസം ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ പെണ്ണുങ്ങളുടെ കാലിലെ ചെരുപ്പിനെ കുറിച്ചാണ് ഓര്‍മ്മിപ്പിച്ചത്. അതും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞതിന്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ നടത്തിയ പ്രസംഗവും ഒട്ടും കുറഞ്ഞതല്ല.

    അധിക്ഷേപിച്ച് പ്രസംഗം

    അധിക്ഷേപിച്ച് പ്രസംഗം

    ശബരിമല സ്ത്രീ പ്രവേശന വിഷത്തില്‍ ബിജെപി ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവേയാണ് എഎന്‍ രാധാകൃഷ്ണന്‍ മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചത്. പിണറായി സര്‍ക്കാരിനേയും തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരെ വ്യക്തിപരമായും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു നേതാവിന്റെ പ്രസംഗം.

    ഐസക് ശബരിമലയ്ക്ക് എതിര്

    ഐസക് ശബരിമലയ്ക്ക് എതിര്

    എഎന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ: പമ്പ മുഴുവന്‍ വെള്ളത്തിന് അടിയിലായി. ധനമന്ത്രി തോമസ് ഐസക് ശബരിമലയ്ക്ക് എതിരാണ്. പമ്പയിലേക്ക് വേണ്ടി പത്ത് പൈസ ഇയാള്‍ ചെലവാക്കുന്നില്ല. പമ്പ പുനരുദ്ധരിക്കുന്നതിന് വേണ്ടി നടപടിയില്ല. കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു തിരുപ്പതി മോഡലില്‍ ഒരു ദിവസം ഒരു ലക്ഷം ആളുകള്‍ ശബരിമലയില്‍ പോയാല്‍ മതിയെന്നാണ്. ഇയാളാരാണ് അത് തീരുമാനിക്കാന്‍.

    സ്ത്രീധനം കിട്ടിയ സ്ഥലമാണോ

    സ്ത്രീധനം കിട്ടിയ സ്ഥലമാണോ

    ഇയാളുടെ .... സ്ത്രീധനം കിട്ടിയ സ്ഥലമാണോ അത്. അഞ്ചരക്കോടി ജനങ്ങള്‍ വരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂങ്കാവനമായ ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ നിന്റെയൊക്കെ ചെങ്കൊടി ഞങ്ങളീ റോഡിലിട്ട് കത്തിക്കും. ശബരിമലയെ തകര്‍ക്കാനാണ് ശ്രമം.

    ഇവർ ആരാണ് തീരുമാനിക്കാൻ

    ഇവർ ആരാണ് തീരുമാനിക്കാൻ

    ഇപ്പോള്‍ ഒരു ലക്ഷം പേര്‍ പോയാല്‍ മതിയെന്ന് പറയുന്ന ഇവനൊക്കെ നാളെ പറയും ബര്‍മുഡ ഇട്ട് പോയാല്‍ മതിയെന്ന്. ശബരിമലയില്‍ തേങ്ങയ്ക്ക് പകരം കോഴിമുട്ട ഉടച്ചാല്‍ മതിയെന്ന് നാളെ ഒരു തീരുമാനമെടുത്താല്‍ എന്ത് ചെയ്യും. ഇതൊക്കെ തീരുമാനിക്കാന്‍ ഇവര്‍ക്ക് ആരാണ് അവകാശം കൊടുത്തത്.

    സുധാകരനെ കൈകാര്യം ചെയ്യാൻ ആരുമില്ലേ

    സുധാകരനെ കൈകാര്യം ചെയ്യാൻ ആരുമില്ലേ

    കഴിഞ്ഞ ദിവസം ജി സുധാകരന്‍ പറഞ്ഞത് പെണ്ണുങ്ങള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്യാണം കഴിക്കാനല്ല എന്നാണ്. ഇയാളെയൊന്നും കൈകാര്യം ചെയ്യാന്‍ നല്ല ആണുങ്ങള്‍ ഈ പ്രദേശത്ത് ഇല്ലേ എന്നാണ് ആലോചിച്ച് പോകുന്നത്. വേറെ എന്തെങ്കിലും പറയുന്നത് എന്റെ സംസ്‌ക്കാരത്തിന് യോജിക്കാത്തത് കൊണ്ട് അവിടെ വെച്ച് നിര്‍ത്തുകയാണ്.

    മൊത്തം വിവരദോഷികൾ

    മൊത്തം വിവരദോഷികൾ

    എന്തൊക്കെ വിവരക്കേടുകളാണ് പറയുന്നത്. ഇടതുപക്ഷ വിവരദോഷികള്‍ മുഴുവന്‍ ഉള്ളത് ആലപ്പുഴയിലാണ്. മാന്യന്മാര്‍ മുഴുവന്‍ പുറത്തും. ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന സര്‍ക്കാര്‍, ശബരിമലയ്‌ക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തുന്നു. കേന്ദ്രത്തിന്റെ ആരോഗ്യപദ്ധതി കേരളം അട്ടിമറിച്ചു. മോദിക്ക് പാവപ്പെട്ടവന്റെ വേദന അറിയാം.

    പണം പിരിക്കാൻ ഉല്ലാസയാത്ര

    പണം പിരിക്കാൻ ഉല്ലാസയാത്ര

    ഇവിടെ പിണറായിക്ക് എവിടെയോ ഒരു കുരു വന്നപ്പോള്‍ അമേരിക്കയ്ക്ക് പോകുന്നു. പാവപ്പെട്ടവന്‍ എവിടെ പോകും. ഇപ്പോള്‍ ശബരിമലയേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. തീര്‍ത്ഥാടകരുടെ എണ്ണം കുറച്ച് ശബരിമലയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രളയത്തിന്റെ പേരില്‍ പണം പിരിക്കാന്‍ ഉല്ലാസ യാത്ര നടത്തുകയാണ് ഇവര്‍.

    മന്ത്രിമാരെ കൈകാര്യം ചെയ്യും

    മന്ത്രിമാരെ കൈകാര്യം ചെയ്യും

    മന്ത്രിമാര്‍ ഒരുമിച്ച് മടങ്ങി വരികയാണ് എങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ജനകീയ പ്രക്ഷോഭം നടത്തി ഇവന്മാരെയൊക്കെ കൈകാര്യം ചെയ്യും. മണ്ടന്മാര്‍ ലണ്ടനില്‍ എന്ന പോലെ കോട്ടും സൂട്ടുമിട്ട് ഇവര്‍ പോയാല്‍ ആര് കാശ് കൊടുക്കാനാണ്. ആരുടെ കാശാണ് വാങ്ങാന്‍ പോകുന്നത്. മന്ത്രിമാരുടെ പണി പിടിച്ച് പറിയാണ്.

    അച്ഛൻ മുച്ചീട്ടുകളിക്കാരൻ

    അച്ഛൻ മുച്ചീട്ടുകളിക്കാരൻ

    പെന്‍ഷന്‍ വാങ്ങുന്ന പാവങ്ങളുടെ പോക്കറ്റ് അടിക്കുന്ന പോക്കറ്റടിക്കാരനാണ് തോമസ് ഐസക്. പോക്കറ്റടിക്കാര്‍ക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് തോമസ് ഐസകിന് കിട്ടും. ഐസകിന്റെ അച്ഛന്‍ വല്ല മുച്ചീട്ട് കളിക്കാരനും ആയിരിക്കും. അതാണ് ആളുകളുടെ പോക്കറ്റില്‍ കയ്യിട്ട് വാരുന്നത് എന്നും എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ അധിക്ഷേപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+