കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് അപ്രതീക്ഷിത രാത്രി സമരം; ബിജെപി നേതാവടക്കം അറസ്റ്റില്‍, വൈകാതെ ജാമ്യവും!!

Google Oneindia Malayalam News

ശബരിമല: സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം നടത്തിയവരില്‍ ബിജെപി ജില്ലാ നേതാവും. തങ്ങള്‍ക്ക് ഒരു സംഘടനകളുമായും ബന്ധമില്ലെന്ന് പോലീസ് അറസ്റ്റ് ചെയ്ത വേളയില്‍ പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോട്ടയം ബിജെപി ജില്ലാ ട്രഷറന്‍ കെജി കണ്ണനും അറസ്റ്റിലാവരില്‍ ഉണ്ടെന്ന് ബോധ്യമായി.

കണ്ണനുള്‍പ്പെടെ അറസ്റ്റിലായ 82 പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ഞായറാഴ്ച ശക്തമായ സമരത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ഒരുപക്ഷേ, ശബരിമലയിലെ സാഹചര്യം വീണ്ടും അലങ്കോലമാകാനാണ് സാധ്യത. വിവരങ്ങള്‍ ഇങ്ങനെ....

 അപ്രതീക്ഷിത പ്രതിഷേധം

അപ്രതീക്ഷിത പ്രതിഷേധം

ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത പ്രതിഷേധം സന്നിധാനത്ത് സംഘടിപ്പിച്ചത്. നടയടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവങ്ങളുടെ തുടക്കം. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പോലീസ് ബാരിക്കേഡിനുള്ളില്‍ കയറിയും ബഹളം വച്ചവരെയാണ് അറസ്റ്റ് ചെയ്തത്. പിരിഞ്ഞുപോണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തള്ളുകയായിരുന്നു.

പോലീസിന്റെ കണ്ണുവെട്ടിച്ച്

പോലീസിന്റെ കണ്ണുവെട്ടിച്ച്

പോലീസിന്റെ കണ്ണുവെട്ടിച്ചാണ് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 50ലധികം പേര്‍ ശരണം വിളിച്ചത്. പതിനെട്ടാം പടിക്ക് സമീപം മുപ്പതോളം പേരും ശരണം വിളി തുടങ്ങി. അതീവ സുരക്ഷാ മേഖലയാണെന്ന് പോലീസ് ഇവരെ അറിയിച്ചു. എന്നാല്‍ ശരണം വിളിക്ക് ശക്തി കൂടുകയായിരുന്നു.

നടയടച്ച ശേഷം അറസ്റ്റ്

നടയടച്ച ശേഷം അറസ്റ്റ്

ഇനിയും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരും പിന്‍മാറാന്‍ തയ്യാറായില്ല. ഹരിവരാസനം പാടി നടയടച്ചതിന് ശേഷവും പോലീസ് നടപടി ആരംഭിച്ചു. എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ എല്ലാവരെയും കസ്റ്റഡിയിലെടുത്തു. രണ്ടു വാഹനങ്ങളിലായി പമ്പ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

ആസൂത്രിതം, വധശ്രമ കേസ് പ്രതിയും

ആസൂത്രിതം, വധശ്രമ കേസ് പ്രതിയും

തങ്ങള്‍ക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. എന്നാല്‍ ബിജെപി ജില്ലാ നേതാവ് കെജി കണ്ണന്‍ അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. സമരം ആസൂത്രിതമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയായവരും അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് അറിയച്ചു.

ബിജെപി സമരം

ബിജെപി സമരം

നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗതടസമുണ്ടാക്കി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചു. മണിയാര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചതും വിട്ടയച്ചതും. ഞായറാഴ്ച നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നിലയ്ക്കലിലാണ് സമരം നടത്തുക. ജില്ലാ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കും.

സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി കോടതി തള്ളി, പഴയ കേസില്‍ ജാമ്യം, ഇനി കേസുണ്ടോ? പരിശോധിക്കുന്നുസുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി കോടതി തള്ളി, പഴയ കേസില്‍ ജാമ്യം, ഇനി കേസുണ്ടോ? പരിശോധിക്കുന്നു

English summary
Sabarimala Arrest include BJP leader gets bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X