'അടിച്ചു കൊല്ലെടാ അവളെ'; 52കാരിക്ക് നേരെ ആക്രോശിച്ചത് കൊലക്കേസ് പ്രതിയായ ആര്‍എസ്എസുകാരന്‍
മലപ്പുറം: ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്ന ദിവസം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 വയസ്സുകാരിക്ക് നേരെ 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിച്ചത് മലപ്പുറം സ്വദേശിയായ കൊലക്കേസ് പ്രതി.
കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനും തിരൂര്‍ ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശിയുമായ രതീശ് എന്ന കുട്ടനാണ് ഇയാളെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. മതം മാറിയതിന്റെ പേരിലായിരുന്നു ഫൈസല്‍ കൊലചെയ്യപ്പെട്ടത്.
ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ് നടത്താനെത്തിയ എത്തിയ 52കാരിയായ ലളിതയെ സംഘപരിവാറിന്റെ നേതൃത്തില്‍ എത്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിട്ട് അക്രമിക്കുയായിരുന്നു. അക്രമികളില്‍ നിന്ന് ലളിതയെ പോലീസ് രക്ഷപ്പെടുത്തി കൊണ്ടുപോവുമ്പോഴാണ് 'അടിച്ചു കൊല്ലെടാ അവളെ'യെന്ന് ആക്രോശിച്ച് ഇയാള്‍ ഓടിയടുത്തത്.













Click it and Unblock the Notifications