Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 മരണം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു.രണ്ടു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനത്തിൽ കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇടുക്കിലെ കുമളിക്ക് സമീപം രാത്രിയോടെയാണ് അപകടം ഉണ്ടായത്.

accident-3-1599131308-1610513141-1664987008

തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒൻപതു പുരുഷന്മാരും ഒരു പെൺകുട്ടിയും കാറിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇവർ ശബരിമല സന്ദർശിച്ച് മടങ്ങി വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഹെയര്‍ പിന്‍ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ചാണ് കൊക്കയിലേക്ക് മറിഞ്ഞത്. കനത്ത മഞ്ഞ് കാരണം കാഴ്ച മറിഞ്ഞാണോ അപകടം ഉണ്ടായതെന്ന് സംശിക്കുന്നുണ്ട്.വാഹനം പൂര്‍ണമായി തകര്‍ന്നു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+