കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യങ്ങള്‍ ഒന്നും നേടാനായില്ല! 49ാം ദിവസം ശബരിമല സമരം അവസാനിപ്പിച്ച് ബിജെപി

  • By
Google Oneindia Malayalam News

വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയിരുന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസത്തെ സമരം മുന്നോട്ട് ഏറ്റെടുക്കാന്‍ ആളില്ലാതായതോടെയാണ് ബിജെപി അവസാനിപ്പിച്ചത്. എന്നാല്‍ സമരം വന്‍ വിജയമാണെന്നാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നത്. അതേസമയം വിഷയത്തില്‍ അടുത്ത ഘട്ട സമരം എങ്ങനെ തുടങ്ങണമെന്ന് നേതാക്കള്‍ക്ക് ധാരണ ഇല്ല. ശബരില കര്‍മ്മ സമിതിയോട് കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ തിരുമാനം എടുക്കാനാകൂവെന്നാണ് നേതാക്കള്‍ പറയുന്നത്.

 വിവിധ ആവശ്യങ്ങള്‍

വിവിധ ആവശ്യങ്ങള്‍

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതികളെ പ്രവേശിപ്പിച്ചുള്ള ആചാല ലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഡിസംബര്‍ 3 മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.എഎന്‍ രാധാകൃഷ്ണനായിരുന്നു സമരത്തിന് തുടക്കം കുറിച്ചത്.

 ശോഭയും രാധാകൃഷ്ണനും

ശോഭയും രാധാകൃഷ്ണനും

എന്നാല്‍ സര്‍ക്കാര്‍ ബിജെപിക്ക് വഴങ്ങാതായതോടെ രാധാകൃഷ്ണന്‍ സമരം അവസാനിപ്പിച്ചു. പിന്നാലെ ദേശീയ കൗണ്‍സില്‍ അംഗം സികെ പത്മനാഭന്‍ നിരാഹാരമിരുന്നു.ശോഭാ സുരേന്ദ്രനായിരുന്നു മൂന്നാമത് സമരമിരുന്നത്. എന്നാല്‍ നിരാഹാരത്തിനിടയില്‍ ശോഭയുടെ 'സ്റ്റീല്‍' ഗ്ലാസിലെ ' പാനീയം' കുടി വിവാദമായതോടെ ശോഭയും സമരം അവസാനിപ്പിച്ചു.

 സമ്മര്‍ദ്ദത്തിലാക്കാന്‍

സമ്മര്‍ദ്ദത്തിലാക്കാന്‍

അതേസമയം സമരത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനോ വിശ്വാസികള്‍ക്കിടയില്‍ പോലും സ്വീകാര്യത നേടിയെടുക്കാനോ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിനിടെ സമരം ഏറ്റെടുക്കാന്‍ നേതാക്കളും മുന്നോട്ട് വരാതായതോടെ ബിജെപി വെട്ടിലായി.

 രണ്ട് യുവതികള്‍ മലചവിട്ടി

രണ്ട് യുവതികള്‍ മലചവിട്ടി

സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ യുവതികള്‍ ശബരിമല ചവിട്ടിയതും പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി. മുതിര്‍ന്ന നേതാക്കള്‍ നിരാഹാരംഏറ്റെടുക്കാന്‍ എത്താതിരുന്നതും പാര്‍ട്ടിക്കുള്ളില്‍ സമരത്തെ ചൊല്ലി അതൃപ്തി ഉയര്‍ന്നു.

 സര്‍ക്കാര്‍ നിലപാട് തെറ്റ്

സര്‍ക്കാര്‍ നിലപാട് തെറ്റ്

ഇതോടെയാണ് 49 ദിവസങ്ങള്‍ക്ക് ശേഷം സമരം അവസാനിപ്പിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കിയത്. അതേസമയം സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

 51 പേരുടെ റിപ്പോര്‍ട്ട്

51 പേരുടെ റിപ്പോര്‍ട്ട്

അതിനിടെ സര്‍ക്കാര്‍ ശബരിമലയില്‍ സമര്‍പ്പിച്ച 51 യുവതികളുടെ റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാല്‍ സമരത്തിന്‍റെ അടുത്ത ഘട്ടം എന്താണെന്ന് ഇതുവരെ തിരുമാനിക്കാന്‍ നേതൃത്വത്തിന് ആയിട്ടില്ല. ശബരിമല കര്‍മ്മ സമിതി അടക്കമുളളവരുമായി ആലോചിച്ച ശേഷമാകും തുടര്‍ പരിപാടികള്‍ എന്നും നേതാക്കള്‍ പറയുന്നു.

 ചേരിതിരിവ്

ചേരിതിരിവ്

അതേസമയം ആറാം ഘട്ട സമരം ഉടന്‍ ഉണ്ടാകുമെന്ന് ബിജെപി നേതാവ് പികെ കൃഷ്ണ ദാസ് പറഞ്ഞു. വിശ്വാസികളുടെ പക്ഷവും പിണറായിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന അരാജകവാദികളുടെ മറുപക്ഷവും ആണ് സമരത്തില്‍ അണിനിരന്നത്. ഈ ചേരിതിരിവ് സൃഷ്ടിക്കാന്‍ കഴിഞ്ഞത് തന്നെയാണ് സമരത്തിന്‍റെ വിജയമെന്ന് കൃഷ്ണദാസ് പറഞ്ഞു.

തള്ളി മുഖ്യമന്ത്രി

തള്ളി മുഖ്യമന്ത്രി

എന്നാല്‍ സമരം വിജയിച്ചില്ലെന്ന് ബിജെപി തന്നെ സമ്മതിച്ചെന്നും വിശ്വാസികള്‍ സര്‍ക്കാരിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

English summary
sabarimala bjp hunger strike ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X