കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: നിരാഹാര സമരം ഏശിയില്ല.. ശ്രീധരന്‍ പിള്ള നിരാഹാരമിരിക്കണമെന്ന് ഗോപാലകൃഷ്ണന്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപി തുടങ്ങിയ സമരത്തിന്‍റെ ഗതി മാറിയതോടെ പാര്‍ട്ടിയിലെ തമ്മിലടിയും പുറത്ത്. ആദ്യഘട്ടത്തില്‍ സമരം ജനകീയമായിരുന്നെന്ന വിയിരുത്തല്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും മുന്നോട്ടുള്ള നടപടികള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ബിജെപിക്ക് തലവേദന ആയിട്ടുണ്ട്.ഇതോടെ സമരത്തിന്‍റെ ഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ ബിജെപി യോഗത്തില്‍ ഗ്രൂപ്പ് മറന്ന് നേതാക്കള്‍ തമ്മിലടി തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന സമരത്തില്‍ തുടങ്ങി പാര്‍ട്ടിയിലെ ആര്‍​എസ്​എസ് നിയന്ത്രണങ്ങള്‍ വരെ ചൊല്ലി നേതാക്കള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. നിരാഹാര സമരം പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ലെന്ന് ആവര്‍ത്തിച്ച നേതാക്കള്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സമരത്തിന് ഇരിക്കണമെന്നും ആവര്‍ത്തിച്ചു.

 പ്രതീക്ഷിച്ച വിജയം കണ്ടില്ല

പ്രതീക്ഷിച്ച വിജയം കണ്ടില്ല

കഴിഞ്ഞ ദിവസമാണ് നിലവിലെ ബിജെപി സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ബിജെപിയുടെ സമരം പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ലെന്ന് ആവര്‍ത്തിച്ച ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ നിരാഹാര സമരം ബിജെപി സംസ്ഥാന പ്രസിഡന്‍റ് നേരിട്ട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.

 ഏറ്റെടുക്കാന്‍ ആവില്ല

ഏറ്റെടുക്കാന്‍ ആവില്ല

അതേസമയം സമരം ഏറ്റെടുക്കാന്‍ ആവില്ലെന്ന നിലപാടാണത്രേ പിള്ള സ്വീകരിച്ചത്. പാര്‍ട്ടിയെ ഏകോപിപ്പിക്കേണ്ട അധ്യക്ഷന്‍ നിരാഹാര സമരം കിടക്കുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതിന് കാരണമാകുമെന്നാണത്രേ ശ്രീധരന്‍ പിള്ള പറഞ്ഞത്.

 അമിതാധികാരം

അമിതാധികാരം

പാര്‍ട്ടിയിലെ ആര്‍എസ്എസ് ഇടപെടലിനെതിരേയും നേതൃ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശനെതിരെ ഗ്രൂപ്പ് വൈരം മറന്ന് പി കൃഷ്ണദാസ്, വി മുരളീധരന്‍ വിഭാഗങ്ങള്‍ രംഗത്തെത്തിയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

 സഹായിക്കാനായി

സഹായിക്കാനായി

കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരുന്ന മയത്താണ് ഗണേശന് പാര്‍ട്ടിയില്‍ നിയന്ത്രണാധികാരങ്ങള്‍ നല്‍കിയത്. രാഷ്ട്രീയത്തില്‍ പരിചയമില്ലാത്ത കുമ്മനത്തെ പിന്തുണയ്ക്കുകയായിരുന്നു ഇതുവഴി ലക്ഷ്യം വെച്ചത്.

വിമര്‍ശനം ഉയര്‍ന്നു

വിമര്‍ശനം ഉയര്‍ന്നു

എന്നാല്‍ കുമ്മനം പോയതിന് പിന്നാലെയും പാര്‍ട്ടിയിലെ എല്ലാ നിയന്ത്രണങ്ങളും ഗണേശന്‍ ഏറ്റെടുക്കുന്നുവെന്നാണ് നേതാക്കളുടെ വിമര്‍ശനം. യോഗത്തില്‍ ഹര്‍ത്താലിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

 ഹര്‍ത്താല്‍

ഹര്‍ത്താല്‍

തിരുവനന്തപുരത്തെ ബിജെപി സമരപന്തലിന് സമീപത്ത് വെച്ച് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ നടത്തണം എന്ന് നിര്‍ബന്ധം പിടിച്ചത് ഗണേശനായിരുന്നുവെന്നും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

 പിള്ളയ്ക്കും പഴി

പിള്ളയ്ക്കും പഴി

ഹര്‍ത്താല്‍ നടത്തിയത് വഴി ജനവികാരം പാര്‍ട്ടിക്കെതിരെ തിരിഞ്ഞെന്നും നേതാക്കള്‍ വിമര്‍ശിച്ചു. അതേസമയം പിള്ളയുടെ നിലപാടുകള്‍ക്കെതിരേയും കടുത്ത വിമര്‍ശനങ്ങളാണ യോഗത്തില്‍ ഉയര്‍ന്നത്.

English summary
sabarimala bjp protest meeting details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X