കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ശബരിമല സമരം എന്തിന് വേണ്ടി? പറയില്ലെന്ന് ശ്രീധരന്‍ പിള്ള, ആവര്‍ത്തിച്ചിട്ടും ചിരി മറുപടി

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ ബിജെപി നടത്തുന്ന സമരം എന്തിന് വേണ്ടി.... ഈ ചോദ്യമാണ് ഞായറാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നേരിട്ടത്. കൃത്യമായി മറുപടി പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പകരം ചിരിച്ചുകൊണ്ട് എവിടെയും തൊടാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുചോദിച്ചിട്ടും ഫലമുണ്ടായില്ല. നിലപാട് കത്യമായി പറയൂ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു. അപ്പോഴും അദ്ദേഹം പറയാന്‍ തയ്യാറായില്ല. എല്ലാം പറഞ്ഞതാണ്. നിങ്ങള്‍ക്കെല്ലാം അറിയുന്നതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ചോദ്യം ഇതാണ്

ചോദ്യം ഇതാണ്

സ്ത്രീ പ്രവേശനത്തിന് എതിരാണോ, അതല്ല സര്‍ക്കാരിനെതിരായ സമരമാണോ ബിജെപി ശബരിമല വിഷയത്തില്‍ നടത്തുന്നതെന്ന് എന്നായിരുന്നു ചോദ്യം. എന്നാല്‍ അതിന് മറുപടി പറാന്‍ ശ്രീധരന്‍ പിള്ള തയ്യാറായില്ല. താങ്കള്‍ ചോദ്യമല്ല ഉന്നയിച്ചത്, അഭിപ്രായമാണ്.. അതിനോട് ഞാന്‍ യോജിക്കുന്നില്ല എന്നായിരുന്നു ആദ്യ മറുപടി.

പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ

പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ

പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഒരു നിലപാടുമില്ല. എല്ലാ ദിവസവും താന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ഇനിയും പറയുമ്പോള്‍ അതിലെ വാക്കെടുത്തിട്ട് ഉയര്‍ത്തിക്കാണിക്കാനല്ലേ... എന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള ക്ഷോഭിക്കുകയും ചെയ്തു. എന്തായിരുന്നു തന്റെ നിലപാട് എന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തിരിച്ചുചോദിക്കുകയും ചെയ്തു.

നേരത്തെയുള്ള പ്രസ്താവനകള്‍

നേരത്തെയുള്ള പ്രസ്താവനകള്‍

മാധ്യമപ്രവര്‍ത്തകര്‍ ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞ പ്രസ്താവനകള്‍ എടുത്തുപറഞ്ഞു. യുവതീ പ്രവേശനത്തിന് എതിരാണ് സമരമെന്നായിരുന്നു ആദ്യം ശ്രീധരന്‍ പിള്ള പറഞ്ഞത്. പിന്നീട് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ നോക്കുന്നു, അതിനെതിരെയാണ് തങ്ങളുടെ സമരമെന്നു ശ്രീധരന്‍ പിള്ള തിരുത്തിയിരുന്നു.

 മുഖ്യമന്ത്രി പറഞ്ഞത് നുണ

മുഖ്യമന്ത്രി പറഞ്ഞത് നുണ

ഇക്കാര്യത്തിലുള്ള വ്യക്തതയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞത് എന്താണെന്ന് നിങ്ങള്‍ക്കറിയാം. വീണ്ടും പറയിപ്പിക്കാന്‍ ശ്രമിക്കരുത്. യുവതീ പ്രവേശനം അനുവദിക്കാം എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞുവെന്ന മുഖ്യമന്ത്രി പറയുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണത് എന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു.

 എതിരാളിയെ മാനിക്കുന്ന രാഷ്ട്രീയം

എതിരാളിയെ മാനിക്കുന്ന രാഷ്ട്രീയം

ശ്രീധരന്‍ പിള്ളയെ ടാര്‍ജറ്റാക്കി ഒരുപാട് കേസുകള്‍ക്ക് ശ്രമിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിനോട് തനിക്ക് സഹതാപമാണുള്ളത്. നിയമം നിയമത്തിന്റെ വഴി പോകട്ടെ. പൊതുപ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കേണ്ടി വരും. പ്രവര്‍ത്തിക്കേണ്ടിവരും. എതിരാളിയെ മാനിക്കുന്ന രാഷ്ട്രീയമാണ് ഞങ്ങളുടേത് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പുതിയ അഭിപ്രായം പറയാന്‍ തയ്യാറല്ല

പുതിയ അഭിപ്രായം പറയാന്‍ തയ്യാറല്ല

ശ്രീധരന്‍ പിള്ള യുവതീ പ്രവേശനം അനുവദിക്കാമെന്ന മുഖ്യമന്ത്രി പറയുമ്പോള്‍, ഈ നാട് എത്രത്തോളം അധപതിച്ചുവെന്ന കാര്യത്തിലാണ് എനിക്ക് ദുഖം. എന്റെ അഭിപ്രായം നിങ്ങള്‍ക്കറിയാം. പുതിയ അഭിപ്രായം പറയാന്‍ തയ്യാറല്ല. ഞാന്‍ തയ്യാറല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെയാണ് നിര്‍ബന്ധിക്കുക എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

 ഷാര്‍പ്പായി പറയാമോ

ഷാര്‍പ്പായി പറയാമോ

സമരം എന്തിനെതിരാണെന്ന് ഷാര്‍പ്പായി പറയാമോ എന്നായി പിന്നീട് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ ഷാര്‍പ്പായി പറയാന്‍ സാധിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പക്വതയോടെയാണ് പ്രതികരിക്കേണ്ടത്. യുവതീ പ്രവേശനത്തിന് എതിരെയാണോ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയാണ് സമരം എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം പറയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സുരേന്ദ്രന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബാലഭാസ്‌കര്‍ ഇരുന്നത് എവിടെ? കാറില്‍ വിദഗ്ധ പരിശോധന, അന്വേഷണം പാലക്കാട്ടേക്ക്, ഡ്രൈവറെ ചോദ്യംചെയ്യുംബാലഭാസ്‌കര്‍ ഇരുന്നത് എവിടെ? കാറില്‍ വിദഗ്ധ പരിശോധന, അന്വേഷണം പാലക്കാട്ടേക്ക്, ഡ്രൈവറെ ചോദ്യംചെയ്യും

English summary
Sabarimala BJP protest: Sreedhran Pillai did not give clarification on his stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X