കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്..... സോഷ്യല്‍ മീഡിയയില്‍ ട്രോള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
സുധാകരന്റെ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച് | Oneindia Malayalam

ആലപ്പുഴ: ശബരിമല പ്രക്ഷോഭത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി ജി സുധാകരന്‍ ഓഫീസിലേക്ക് ബിജെപിയുടെ പട്ടി മാര്‍ച്ച്. അതേസമയം ബിജെപിയുടെ ഈ സമരവും തുടക്കത്തില്‍ തന്നെ ചീറ്റിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ബിജെപി പ്രവര്‍ത്തകരെയും പട്ടിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പുന്നപ്ര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ സമരത്തിനായി എത്തി ദേശീയപാതയില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച ബിജെപിക്കാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് അയ്യപ്പനെ വിവാഹം കഴിക്കാനല്ലെന്നും ശബരിമല പ്രക്ഷോഭ രംഗത്തുള്ളവര്‍ക്ക് പട്ടിയുടെ പിന്തുണ പോലുമില്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞിരുന്നു.

1

വിശ്വാസികളെ അപമാനിക്കുന്നത് മന്ത്രി സുധാകരന്‍ പതിവാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പട്ടി മാര്‍ച്ച്. ജില്ലാ പ്രസിഡന്റ് കെ സോമന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. സമരത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്നാാണ് പോലീസ് പറയുന്നത്. പട്ടിയെ കിട്ടിയാലേ ഇവിടെ നിന്ന് പോകൂവെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. സമരത്തിന്റെ ഭാഗമായി നമ്മള്‍ എല്ലാവരും ജയിലിലേക്ക് പോകുന്നത് അയ്യപ്പന്റെ അനുഗ്രഹമായിരിക്കുമെന്നായിരുന്നു ബിജെപി നേതാവ് സോമന്‍ പറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ മാര്‍ച്ചിന് തലങ്ങും വിലങ്ങും ട്രോളുകളാണ്. പട്ടിമാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ അനുയോജ്യന്‍ ബി ഗോപാലകൃഷ്ണന്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

രാഹുല്‍ ഈശ്വര്‍ പുറത്തിറങ്ങും..... ജാമ്യം അനുവദിച്ചത് റാന്നി മജിസ്‌ട്രേറ്റ് കോടതി!!രാഹുല്‍ ഈശ്വര്‍ പുറത്തിറങ്ങും..... ജാമ്യം അനുവദിച്ചത് റാന്നി മജിസ്‌ട്രേറ്റ് കോടതി!!

എനിക്കിനി അധികം കാലമില്ല.... അവരെന്നെ തീര്‍ക്കും... ഫാദര്‍ കുര്യാക്കോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെഎനിക്കിനി അധികം കാലമില്ല.... അവരെന്നെ തീര്‍ക്കും... ഫാദര്‍ കുര്യാക്കോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ

English summary
sabarimala bjps dog march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X